Friday, March 13, 2026 Last Updated 40 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.31 PM

ഗള്‍ഫ്‌ രാജ്യങ്ങളുടെ കരുതലിന്‌ പ്രത്യേകം നന്ദി: മോദി

ദോഹ: പശ്‌ചിമേഷ്യയില്‍ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ എംബസികള്‍ 24 മണിക്കൂറും സജ്‌ജമാണെന്നും പ്രവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹംവ്യക്‌തമാക്കി. ഇന്ത്യയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ കാണിക്കുന്ന കരുതലിനു പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. 'നമ്മുടെ സൗഹൃദ രാജ്യങ്ങളായ ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ പൗരന്മാരെ സംരക്ഷിക്കുന്ന രീതിയില്‍ ഞാന്‍സംതൃപ്‌തനാണ്‌. ഏത്‌ അടിയന്തര സാഹചര്യത്തിലും പ്രവാസികള്‍ക്കു തുണയാകാന്‍ എംബസികളും മിഷനുകളും രാപകല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുങ്ങിപ്പോകുന്നവര്‍ക്ക്‌ ഭക്ഷണം, താമസം, സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ മിഷനുകള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ക്കായി എംബസികളെ ആശ്രയിക്കണമെന്നും മോദി ഓര്‍മിപ്പിച്ചു.

Ads by Google
Thursday 12 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW