-->
ദോഹ: ഇറാന്റെ ആക്രമണങ്ങളിലും പതറാതെ നിലകൊള്ളുന്ന ജനതയെ നെഞ്ചോട് ചേര്‍ത്ത് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിന്‍ അബ്‌ദുല്‍റഹ്‌മാന്‍ അല്‍ ഥാനി. മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും അസാമാന്യമായ ഒത്തൊരുമയെ അദ്ദേഹം പ്രകീര്‍ത്തിച്ചത്. ഒരു ഖത്തറി എന്ന നിലയില്‍ നമ്മുടെ സമൂഹത്തിന്റെ ഈ കെട്ടുറപ്പിലും ഐക്യത്തിലും ഞാന്‍ അത്യധികം അഭിമാനിക്കുന്നു.സ്വദേശികളായാലും വിദേശികളായാലും ഒരേ മനസോടെ ഈ പ്രതിസന്ധിയെ രാജ്യംനേരിടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ക്കപ്പുറംസാധാരണക്കാരായ ജനങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യംവയ്‌ക്കുന്ന ഇറാന്റെ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് യാതൊരുവിധ തടസങ്ങളും ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ദോഹയെ ലക്ഷ്യംവച്ചെത്തിയ മിസൈലുകളെ ആകാശത്തുവച്ച് തന്നെ തകര്‍ത്ത് രാജ്യത്തിന് സുരക്ഷാ കവചമൊരുക്കുന്ന സായുധ സേനയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.