Thursday, March 12, 2026 Last Updated 50 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.35 PM

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന്റെ മുന്‍ചക്രം തകര്‍ന്നു

uploads/news/2026/03/829677/int1.jpg

ഫുക്കറ്റ്‌(തായ്‌ലന്‍ഡ്‌): ഹൈദരാബാദില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം തായ്‌ലന്‍ഡിലെ ഫുക്കറ്റ്‌ വിമാനത്താവളത്തില്‍ ഹാര്‍ഡ്‌ ലാന്‍ഡിങ്‌ നടത്തി. ഇതേത്തുടര്‍ന്ന്‌ മുന്‍ചക്രം(നോസ്‌വീല്‍) തകര്‍ന്നതോടെ വിമാനം റണ്‍വേയില്‍ കുടുങ്ങി. ഹൈദരാബാദില്‍നിന്ന്‌ 133 യാത്രക്കാരുമായി ഫുക്കറ്റിലേക്കു പോയ ബോയിങ്‌ 737 മാക്‌സ്‌ 8 വിമാനമാണ്‌ റണ്‍വേയില്‍ ഹാര്‍ഡ്‌ ലാന്‍ഡിങ്‌ നടത്തിയത്‌. ഇതോടെ വിമാനത്താവളത്തിന്റെ റണ്‍വേ താല്‍ക്കാലികമായി അടയ്‌ക്കുകയും ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ വൈകുകയും ചെയ്‌തു.
വിമാനം പറന്നിറങ്ങിയപ്പോള്‍ 'ഹാര്‍ഡ്‌ ലാന്‍ഡിങ്‌'(ശക്‌തമായി നിലംതൊടുക) സംഭവിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ മുന്‍ചക്രം വേര്‍പെട്ട്‌ റണ്‍വേയിലുടെ ഉരഞ്ഞ്‌നീങ്ങുകയും വിമാനം റണ്‍വേയില്‍ കുടുങ്ങുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു. സംഭവത്തിനു പിന്നാലെ യാത്രക്കാരെ വിമാനത്തില്‍നിന്ന്‌ പുറത്തിറക്കി ടെര്‍മിനലിലേക്കു മാറ്റി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അപകടത്തെത്തുടര്‍ന്ന്‌ ഇന്നലെ പ്രാദേശികസമയം വൈകിട്ട്‌ ആറു വരെ റണ്‍വേ അടച്ചിട്ടു. ഇവിടേക്കുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയും ഫുക്കറ്റില്‍നിന്ന്‌ പുറപ്പെടേണ്ടിയിരുന്ന വിമാനസര്‍വീസുകള്‍ വൈകുകയും ചെയ്‌തു.
വിമാനത്തിന്‌ സാങ്കേതിക തകരാര്‍ സംഭവിച്ചതായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സ്‌ഥിരീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ യാത്രക്കാരെ പുറത്തിറക്കിയതെന്നും വിമാനത്താവള അധികൃതരുമായി ചേര്‍ന്ന്‌ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. വിമാനം റണ്‍വേയില്‍നിന്ന്‌ മാറ്റിയതോടെ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 11 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW