Friday, March 13, 2026 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.31 PM

ബുര്‍ജ്‌ ഖലീഫയ്‌ക്ക്‌ സമീപം സ്‌ഫോടനങ്ങള്‍

ദുബായ്‌: ഇറാന്‍-ഇസ്രയേല്‍ യുദ്ധം തുടരുന്നതിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിയിലെ ബുര്‍ജ്‌ ഖലീഫയ്‌ക്ക്‌ സമീപം ഒരു പാര്‍പ്പിട കെട്ടിടത്തില്‍ സ്‌ഫോടനം.
ദുബായ്‌ സര്‍ക്കാര്‍ സ്‌ഫോടനം സ്‌ഥിരീകരിച്ചു. ആര്‍ക്കും പരുക്കില്ല. ഷെയ്‌ഖ്‌ സായിദ്‌ റോഡിലെ ഒരു കെട്ടിടത്തിന്റെ മുന്‍വശത്ത്‌ ഡ്രോണ്‍ വീണതുമായി ബന്ധപ്പെട്ട ഒരു ചെറിയ സംഭവമാണ്‌ ദുബായ്‌ അധികൃതര്‍ പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍-യു.എസ്‌. യുദ്ധം ആരംഭിച്ചതു മുതല്‍ ഗള്‍ഫ്‌ മേഖലയില്‍ ഇറാന്റെ ആക്രമണം തുടരുകയാണ്‌. ഏഴ്‌ യു.എസ്‌. സൈനികരും 11 സാധാരണക്കാരും ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു.
ഇറന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുന്നുണ്ടെന്ന്‌ യു.എ.ഇ. വ്യക്‌തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന ശബ്‌ദങ്ങള്‍ ബാലിസ്‌റ്റിക്‌ മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും തടയുന്നതിന്റെയും യുദ്ധവിമാനങ്ങളുടെതാണെന്നും മന്ത്രാലയം വ്യക്‌തമാക്കി.
ഡ്രോണ്‍ ആക്രമണങ്ങളിലൂടെ അയല്‍രാജ്യങ്ങളിലെ ഒന്നിലധികം യു.എസ്‌. സൈനിക താവളങ്ങള്‍ ആക്രമിച്ചതായും ഇത്‌ നിലവിലുള്ള സംഘര്‍ഷത്തിനുള്ള പ്രതികാരമായി നടപടിയായും ഇറാന്‍ പറയുന്നു. ഇറാന്‌ എതിരായ ആക്രമണങ്ങള്‍ അയല്‍ രാജ്യത്തില്‍നിന്നോ അവിടുത്തെ യു.എസ്‌. സൈനിക താവളങ്ങളില്‍നിന്നോ ഉണ്ടായാല്‍ ആ രാജ്യത്തിന്‌ തിരിച്ചടി നല്‍കുമെന്ന്‌ ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Ads by Google
Thursday 12 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW