-->
അഡീസ് അബാബ: തെക്കന്‍ എത്യോപ്യയിലെ ഗാമോ സോണില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 64 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായതായി.ഗാമോ സോണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ എണ്ണം 128 ആയി. 64 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ ഭൂരിഭാഗവും ചെളിയില്‍ പൂണ്ടനിലയിലാണ്. ദുരന്തം എത്ര വീടുകളെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്‌തമായിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളെ ചെളിയില്‍ നിന്നു ജീവനോടെ പുറത്തെടുത്തതായി ഗാമോ സോണ്‍ ദുരന്ത പ്രതികരണ ഡയറക്‌ടര്‍ മെസ്‌ഫിന്‍ മനുഖ പറഞ്ഞു. മഴ തുടരുന്നതിനാല്‍ താമസക്കാരോട് ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.