Friday, March 13, 2026 Last Updated 40 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.31 PM

ഉറപ്പുകള്‍ വേണം, നഷ്‌ടപരിഹാരം നല്‍കണം

ടെഹ്‌റാന്‍: അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിബന്ധനകളുമായി ഇറാന്‍ പ്രസിഡന്റ്‌ മസൂദ്‌ പെസെഷ്‌കിയന്‍. ഇറാന്റെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്‌ടപരിഹാരം നല്‍കുക, ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നു രാജ്യാന്തര ഉറപ്പുകള്‍ നല്‍കുക എന്നിവയാണ്‌ ഇറാന്റെ ആവശ്യങ്ങള്‍. യുദ്ധം അവസാനിക്കാനുള്ള ഏകമാര്‍ഗം തങ്ങളുടെ ആവശ്യം അംഗീകരിക്കുക എന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇസ്രയേലും അമേരിക്കയുമാണ്‌ യുദ്ധം ആരംഭിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. പെസെഷ്‌കിയന്റെ പ്രസ്‌താവനകള്‍ക്ക്‌ ശേഷവും കപ്പല്‍ ഗതാഗതത്തെയും അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നതും ഇറാന്‍ തുടര്‍ന്നു. അത്‌ എണ്ണ വിലയിലും പ്രതിഫലിച്ചു. എണ്ണ വില ബാരലിന്‌ 100 ഡോളര്‍ വരെ ഉയര്‍ന്നു. അമേരിക്കയും ഇസ്രയേലും ഇറാനിയന്റെ മേല്‍ ആക്രമണം തുടര്‍ന്നു. യുദ്ധം രണ്ടാഴ്‌ച തികയാന്‍ പോകുന്നുണ്ടെങ്കിലും പിരിമുറുക്കം കുറയുന്നതിന്റെ യാതൊരു സൂചനയുമില്ല.യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും പിന്മാറാന്‍ തയാറെല്ലന്നു വ്യക്‌തമാക്കി. ' നേരത്തെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ ജോലി പൂര്‍ത്തിയാക്കണം' - ട്രംപ്‌ പറഞ്ഞു.

Ads by Google
Thursday 12 Mar 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW