Friday, March 13, 2026 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.30 PM

എല്‍.പി.ജി. ക്ഷാമം: ബുക്കിങ്‌ ഇടവേള 45 ദിവസമാക്കി

ന്യൂഡല്‍ഹി: പാചക വാതക(എല്‍.പി.ജി) ലഭ്യതയിലുണ്ടായ കുറവ്‌ തുടരുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ സിലിണ്ടര്‍ ബുക്കിങ്‌ ഇടവേള 45 ദിവസമായി ഉയര്‍ത്തി. നേരത്തെ അത്‌ 25 ദിവസമായിരുന്നു. നഗരങ്ങളില്‍ ബുക്കിങ്‌ ഇടവേള 25 ദിവസമാണ്‌. നേരത്തെ അത്‌ 17 ദിവസമായിരുന്നു.
'രാജ്യം ഇതുപോലുള്ള ഒരു സാഹചര്യം മുമ്പ്‌ നേരിട്ടിട്ടില്ല. ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചത്‌ പാചക വാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചിട്ടുണ്ട്‌'- പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. രാജ്യം വിവിധ സ്രോതസുകളില്‍നിന്ന്‌ എല്‍.പി.ജി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 'വിതരണത്തിന്റെ കാര്യത്തില്‍ വലിയ കുറവുണ്ടായിട്ടില്ല, എന്നാല്‍ ഭയം കാരണം ബുക്കിങ്ങില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്‌'- അവര്‍ വ്യക്‌തമാക്കി.

Ads by Google
Thursday 12 Mar 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW