Friday, March 13, 2026 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 01.42 PM

‘സഞ്ചാരമേ...’ഗാനത്തിന് ചുവടു വച്ച് രാശ്മികയും വിജയ് ദേവരകൊണ്ടയും; സ​ഹോദരനും സഹോദരപത്നിയ്ക്കുമൊപ്പമുള്ള ‘ഫാമിലി മൊമന്റ്’ പങ്കിട്ട് ആനന്ദ് ദേവരകൊണ്ട

uploads/news/2026/03/829828/Untitled-5.jpg
Anand Devarakonda dancing with rashmika, vijay and friends (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഒരുപോലെ ആഘോഷമാക്കിയതാണ് രാശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. ഗോവിന്ദം എന്ന സിനിമയിലെ ഇവരുടെ ഓഫ് സ്ക്രീന്‍ കെമിസ്ട്രി കണ്ട അന്നുമുതല്‍ റിയല്‍ ലൈഫിലും ഈ കപ്പിള്‍സ് ഒന്നാകണമെന്ന് ആരാധകര്‍ ഒരുപോലെ ആഗ്രഹിച്ചിരുന്നു. ഉദയ്പൂറില്‍ വച്ച് അക്ഷരാർഥത്തിൽ ശിവപാര്‍വ്വതി വിവാഹം പോലെ ദൈവീകമായും രാജകീയമായിട്ടുമാണ് ഇവരുടെ വിവാഹം നടന്നത്. മുപ്പത് കോടിയോളം രൂപ ചെലവിട്ടു നടത്തിയ ബ്രഹ്‌മാണ്ഡ വിവാഹത്തിന് ശേഷം കഴിഞ്ഞ ദിവസം ഹൈദരബാദില്‍ വച്ച് വിവാഹ റിസപ്ഷനും നടന്നിരുന്നു. തെലങ്ക്, കന്നട, തമിഴ് സിനിമാ ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങള്‍ എല്ലാം വിവാഹ സത്കാരത്തില്‍ പങ്കെടുത്തു.
സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാരുടെ വിവാഹത്തിനു മുമ്പുള്ള ചടങ്ങുകളും വിവാഹശേഷമുള്ള ചടങ്ങുകളും ആരാധകര്‍ കണ്ട് ആസ്വദിക്കുന്നുണ്ട്. താരദമ്പതിമാര്‍ പങ്കിടുന്ന വിവാഹച്ചടങ്ങുകളിലെ ചിത്രങ്ങള്‍ വളരെ വേഗത്തില്‍ വൈറലായി മാറുന്നുമുണ്ട്. ഇവരുടെ വിവാഹത്തില്‍ ഇവരെക്കാളേറെ സന്തോഷിച്ചത് രാശ്മികയുടെ വിജയ് യുടെയും കുടുംബാംഗങ്ങളാണ്.
ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയെയും രശ്മിക മന്ദാനയെയും ഒരുമിച്ചുള്ള സന്തോഷകരമായ കുടുംബ നിമിഷത്തിന്റെ ദൃശ്യം പങ്കിടുകയാണ് ആനന്ദ് ദേവരകൊണ്ട. തന്റെ സഹോദരൻ വിജയ്, സഹോദരഭാര്യ രശ്മിക മന്ദാന, ഒരു കൂട്ടം സുഹൃത്തുക്കൾ എന്നിവർ ഒരുമിച്ച് ചിരിച്ച് ആസ്വദിച്ച് നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആനന്ദ് ദേവരകൊണ്ടയുടെ വരാനിരിക്കുന്ന എപ്പിക് ചിത്രത്തിലെ ‘സഞ്ചാരമേ’ എന്ന ഗാനത്തിനാണ് ഇവര്‍ ചുവടു വയ്ക്കുന്നത്. വീഡിയോയില്‍ കാഷ്വല്‍ ലുക്കിലാണ് താരദമ്പതിമാര്‍. വിജയ് കളര്‍ഫുള്‍ ഷര്‍ട്ടും വെളുത്ത ട്രൗസറുമാണ് ധരിച്ചിരിക്കുന്നത്, രശ്മികയാകട്ടെ ഷോർട്ട്സും കാഷ്വൽ ഷർട്ടുമാണ് അണിഞ്ഞിരിക്കുന്നത്.
‘‘ഇത് കുഴപ്പങ്ങൾ നിറഞ്ഞതായി തോന്നും, പക്ഷേ ഞങ്ങൾ ആ നിമിഷം സഞ്ചാരമേ കേട്ടുകൊണ്ട് ശരിക്കും സന്തോഷിച്ചു. പ്രിയപ്പെട്ടവരോടൊപ്പം യാത്ര ചെയ്യുന്നതും നൃത്തം ചെയ്യുന്നതും പോലെ മറ്റെന്താണ് സന്തോഷം നൽകുന്നത്?...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആനന്ദ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഒപ്പം ‘സഞ്ചാരമേ എന്തോ ബാഗുന്നടി. ദീനന്ത ആനന്ദം എമുന്നടി. സഞ്ചാരമേ എന്തോ ബാഗുന്നടി...’ എന്ന പാട്ടും താരം കുറിച്ചിട്ടുണ്ട്.
നിരവധി ആരാധകരാണ് ഈ ഫാമിലി മൊമന്റിന് സ്നേഹം നിറഞ്ഞ കമന്റുകള്‍ നല്‍കുന്നത്. ‘ഇത് കാണുമ്പോൾ മുഖത്ത് പുഞ്ചിരി വരും, ഒരുപാട് സ്നേഹവും പോസിറ്റീവ് എനർജിയും മാത്രം അയയ്ക്കുന്നു, ഈ ​സ്നേഹവും ക്യൂട്ട്നെസ്സും ഒത്തൊരുമയും കണ്ട് അല്‍പ്പം കുശുമ്പൊക്കെ തോന്നുന്നുണ്ട്...’ എന്നതടക്കമാണ് കമന്റുകള്‍.

ഫെബ്രുവരി 26 ന് ഉദയ്പൂരിൽ നടന്ന വിവാഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കുമായി വൈകാരികമായ ഒരു പോസ്റ്റ് ആനന്ദ് ദേവരകൊണ്ട സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ‘‘ആരാധകർ ‘വാദിനയ്ക്ക്, സുഖമാണോ?’ എന്ന് വിളിച്ചുപറയുന്ന നിരവധി സമയങ്ങളുണ്ടായിരുന്നു, അന്ന് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇന്ന് എന്റെ സഹോദരൻ വിവാഹിതനാണ്, എന്റെ വാദിനയെപ്പോലെ ഏറ്റവും പോസിറ്റീവും കരുണാമയനുമായ വ്യക്തിയെ എനിക്ക് ലഭിച്ചു. അവരുടെ ജീവിതകാലം മുഴുവൻ, അവർ ഇതുപോലെ പുഞ്ചിരിക്കുന്നത് തുടരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരു ജീവിതകാലം ഒരുമിച്ച്...’’ എന്നാണ് നവദമ്പതികളെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോ പങ്കിട്ട് ആനന്ദ് കുറിച്ചത്.
‘വാദിന’ എന്ന വാക്കിന് തെലുങ്കിൽ സഹോദരന്റെ ഭാര്യ എന്നാണ് അർത്ഥം.

Ads by Google
Thursday 12 Mar 2026 01.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW