Thursday, March 12, 2026 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 10.20 AM

ഏറ്റവും രസകരമായ സായാഹ്നം; വിവാഹാഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

rashmika-mandanna
photo-www.instagram.com/rashmika_mandanna, www.instagram.com/thedeverakonda/

വിവാഹാഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും. വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, പ്രധാനം എന്നീ ചടങ്ങുകളില്‍ നിന്നുളള ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ചിത്രങ്ങളില്‍ കാണാം.

25.02.26 -പ്രധാനത്തിന്റെയും മെഹന്ദിയുടെയും സായാഹ്നം. ഏറ്റവും രസകരമായ സായാഹ്നം. ഏറ്റവും ഊര്‍ജസ്വലമായ സായാഹ്നം. നൂറുമണിക്കൂര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച സായാഹ്നം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട കുറിച്ചത്.

25.02.26 പ്രധാനത്തിന്റെയും മെഹന്ദിയുടെയും സായാഹ്നം. അത് വളരെ ഗംഭീരമായിരുന്നു. പക്ഷേ പെട്ടെന്ന് അവസാനിച്ചു എന്നാണ് രശ്മിക ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. രണ്ടുപേരുടെയും പോസ്റ്റുകള്‍ക്ക് താഴെ നിരവധിപ്പേരാണ് സ്‌നേഹം അറിയിച്ചെത്തുന്നത്.

ഫെബ്രുവരി 26 നായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പുരില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതിന് ശേഷം ഹൈദരാബാദില്‍ ഗംഭീരമായ റിസപ്ഷനും താരങ്ങള്‍ നടത്തിയിരുന്നു.

Ads by Google
Wednesday 11 Mar 2026 10.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW