Friday, March 13, 2026 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 08.23 AM

' മോഹന്‍ലാലിന്റെ രണ്ട് സിനിമകളിലേക്ക് വിളിച്ചിരുന്നു, കുറ്റബോധം ഒരുകാര്യത്തില്‍ മാത്രം' ; ദീപ നായര്‍

role, film

കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ദീപ നായര്‍. താരത്തിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു പ്രിയം. ഇപ്പോഴിതാ സിനിമയില്‍ നിന്ന് മാറി നിന്ന സമയത്ത് തനിക്ക് വന്ന സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ദീപ നായര്‍. മോഹന്‍ലാലിന്റെ രണ്ട് സിനിമകളില്‍ തനിക്ക് അവസരം വന്നുവെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു.

'പ്ലാന്‍ ചെയ്തതായിരുന്നില്ല. പ്രിയത്തിലേക്ക് വന്നത് പോലെ തന്നെ. പ്രിയം കഴിഞ്ഞ് ഒന്ന് രണ്ട് ഓഫറുകള്‍ വന്നു. അത് പക്ഷെ വലിയ വേഷങ്ങളായിരുന്നില്ല. ചെറിയ ചെറിയ വേഷങ്ങളായിരുന്നു. പക്ഷെ നല്ല സിനിമകളായിരുന്നു. മോഹന്‍ലാലിന്റെ ദേവദൂതനിലേക്ക് വിളിച്ചിരുന്നു. ജയപ്രദയുടെ കുട്ടിക്കാലം ചെയ്യാന്‍. എന്നെ കണ്ടാല്‍ ജയപ്രദയുടെ മുഖം പോലെയുണ്ടെന്ന് ആരോ പറഞ്ഞു. ചക്രം വന്നിരുന്നു. ലാലേട്ടന്റെ നായികയായിരുന്നു. ഇതെല്ലാം ഇന്‍ഫോര്‍മല്‍ ഓഫറുകളായിരുന്നു. നിര്‍മാതാവോ സംവിധായകനോ നേരിട്ട് വിളിച്ചുള്ള ഓഫറുകളായിരുന്നില്ല. പ്രൊഡക്ഷനിലെ ആരെങ്കിലും വിളിച്ച് താല്‍പര്യം ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു, ' ദീപ നായര്‍ പറയുന്നു.

സിനിമ ചെയ്യണമായിരുന്നുവെന്ന് കുറ്റബോധം തോന്നിയിരുന്നില്ല. ഇനിയും പഠിക്കണമായിരുന്നു എന്നുണ്ട്. നല്ല പഠിപ്പിസ്റ്റായിരുന്നു. പ്രിയത്തിന്റെ സെറ്റില്‍ പോയിരുന്ന് കരഞ്ഞിട്ടുണ്ട്. ഞാന്‍ ആഗ്രഹിച്ച ഒന്ന് കിട്ടിയതു കൊണ്ട്, കിട്ടാതെ പോയതിനെക്കുറിച്ച് ആലോചിച്ച് കുറ്റബോധമില്ല. പക്ഷെ ആളുകളുമായി കുറച്ചുകൂടി കോണ്ടാക്ട് വെക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ചാക്കോച്ചനുമായി നല്ല കോണ്‍ടാക്ട് ഉണ്ടായിരുന്നു നാട്ടിലുണ്ടായിരുന്നപ്പോള്‍. ചാക്കോച്ചന്‍ എന്റെ കല്യാണത്തിനൊക്കെ വന്നിരുന്നു. ആ സൗഹൃദം നിലനിര്‍ത്താനായില്ല. അതിലാണ് കുറ്റബോധമുള്ളത്,' ദീപ കൂട്ടിച്ചേർത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW