Friday, March 13, 2026 Last Updated 49 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 12.01 PM

‘‘റാഷ്... നിന്റെ യാത്രയെക്കുറിച്ചും, നീ എന്ന സ്ത്രീയെക്കുറിച്ചും എനിക്ക് വളരെ അഭിമാനമുണ്ട്...’’ വിജയ് യുടെ വാക്കുകൾ കേട്ട് വിതുമ്പി രാശ്മിക മന്ദാന

‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ വിജയത്തില്‍ തിളങ്ങുകയാണ് രാശ്മിക മന്ദാന. ഇപ്പോഴിതാ ഈ സിനിമയുടെ വിജയാഘോഷത്തിനിടെ വിജയ് ദേവരകൊണ്ട രാശ്മികയെ പുകഴ്ത്തി സംസാരിക്കുന്നതും അതുകേട്ട് രാശ്മിക വികാരഭരിതയാകുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Rashmika Mandanna, Vijay Deverakonda, The Girlfriend movie
Rashmika Mandanna got emotional on vijay's speech (Image Source : Instagram)

നാഷണല്‍ ക്രഷായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമായ രാഷ്മിക മന്ദാന, എക്സ്പ്രെഷന്‍ ക്വീന്‍ എന്ന നിലയിലാണ് ആരാധകരുടെ മനസ്സിലിടം നേടിയ താരം, തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ശേഷമാണ് ബോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തത്. കരിയറിലും സ്വകാര്യ ജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ വിവാഹനിശ്ചയം അടുത്തിടെ നടന്നതായിട്ടാണ് റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ഓണ്‍സ്ക്രീന്‍ ജോഡികളായ രാശ്മികയും തെലുങ്കിന്റെ പ്രിയതാരം വിജയ് ദേവരകൊണ്ടയും റിയല്‍ ലൈഫിലും ജോഡികളാകാന്‍ ഒരുങ്ങുവെന്ന സന്തോഷത്തിലാണ് ആരാധകര്‍.
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ആഘോഷത്തിലാണ് രാശ്മിക മന്ദാന. അടുത്തിടെ, നിർമ്മാതാക്കൾ ചിത്രത്തിന്റെ ഒരു വിജയസമ്മേളനം ഹൈദരാബാദില്‍ സംഘടിപ്പിച്ചപ്പോള്‍, അതിൽ വിജയ് ദേവരകൊണ്ട മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ഈ പരിപാടിയില്‍ വച്ച് ദി ഗേൾഫ്രണ്ട് എന്ന ചിത്രത്തേയും നായികയായ രശ്മിക മന്ദാനയുടെ പ്രകടനത്തേയും പുകഴ്ത്തിയ വിജയ്, രാശ്മികയെപ്പറ്റി പറഞ്ഞ ഹൃദയസ്പര്‍ശിയായ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. രാശ്മികയുടെ ഈ ഈ യാത്ര കാണുമ്പോൾ, തനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുവെന്നും വിജയ് പറഞ്ഞു. വിജയ് യുടെ വാക്കുകള്‍ കേട്ട് കണ്ണുനിറയുന്ന രാശ്മികയെയും വീഡിയോയില്‍ കാണാം.
‘‘ഗീതാ ഗോവിന്ദം’ ചെയ്യുന്നതുമുതൽ ഞാന്‍ രാശ്മികയെ കാണുന്നതാണ്. അവൾ ഭൂമാ ദേവിയെ പോലെയാണ്. അവളിൽ അജ്ഞാതമായ ഒരു നിഷ്കളങ്കതയുണ്ട്, രാശ്മിക ഒരിക്കൽ പോലും തന്നെക്കുറിച്ച് ചിന്തിക്കുന്നില്ല. സെറ്റിലെ എല്ലാവരും സന്തോഷമായിരിക്കണമെന്നാണ് അവൾ ആഗ്രഹിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. അവിടെ നിന്ന് ആരംഭിച്ച അവളുടെ യാത്ര ഇപ്പോൾ ദി ഗേൾഫ്രണ്ട് പോലുള്ള ശക്തമായ തിരക്കഥകൾ തനിക്കായി തിരഞ്ഞെടുക്കാൻ കഴിയുന്ന ഘട്ടത്തിലെത്തി. ആരാണ് ഇത് കാണുകയെന്ന് എനിക്കറിയില്ല, പക്ഷേ കാണുന്നവരോട് അത്തരം കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. റാഷി... നിങ്ങളുടെ യാത്ര കാണുന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട്.
നിന്റെ യാത്രയെക്കുറിച്ചും, നീ എന്ന സ്ത്രീയെക്കുറിച്ചും എനിക്ക് വളരെ അഭിമാനമുണ്ട്. നിങ്ങളിൽ പലരെയും പോലെ, ദി ഗേൾഫ്രണ്ട് എന്ന ചിത്രത്തിലെ കഥാപാത്രത്തെയും പോലെ, രാശ്മികയും ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്. അത് ഞാനായിരുന്നെങ്കിൽ, ഉടൻ തന്നെ പ്രതികരിച്ചേനെ. എന്നാൽ ആളുകൾ എന്തുതന്നെ പറഞ്ഞാലും രാശ്മിക എല്ലായ്പ്പോഴും ദയയും ആർദ്രതയുമാണ് തിരഞ്ഞെടുക്കുന്നത്. ഒരു ദിവസം ഈ ലോകം നിന്നെ തിരിച്ചറിയും. അത് ഇതിനകം സംഭവിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ നീയൊരു വിസ്മയമാണ്.
ഞാൻ ‘ദി ഗേൾഫ്രണ്ട്’ കണ്ടു, സിനിമയിലുടനീളം ഞാൻ വികാരാധീനനായിരുന്നു. എനിക്ക് കണ്ണുനീർ അടക്കാനായില്ല. സിനിമയുടെ സന്ദേശവും സെൻസിറ്റീവായ വിഷയങ്ങളുടെ ചിത്രീകരണവും തന്നിൽ മായാത്ത മുദ്ര പതിപ്പിച്ചു. കണക്കുകൾക്കപ്പുറം ഈ സിനിമ ചിന്തകൾക്കും അവബോധത്തിനും തിരികൊളുത്തി. സംസാരിക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചു. പല വാണിജ്യ വിജയങ്ങൾക്കും ഇത്തരമൊരു സാമൂഹിക സ്വാധീനം സൃഷ്ടിക്കാൻ കഴിയില്ല. അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. രാഹുലും നിർമ്മാതാക്കളും ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചിരിക്കുന്നു.
നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ ഇപ്പോഴും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നു എന്നത് വേദനാജനകമാണ്. ബന്ധങ്ങൾ പരസ്പര ബഹുമാനത്തെയും പിന്തുണയെയും ഒരുമിച്ചുള്ള വളർച്ചയെയും കുറിച്ചുള്ളതായിരിക്കണം. നിങ്ങൾ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ തുറന്നു സംസാരിക്കുക. ഈ സിനിമ ആളുകൾക്ക് ആ അവബോധം നൽകുന്നു. നിങ്ങളുടെ പങ്കാളി അപ്പോഴും കേൾക്കുന്നില്ലെങ്കിൽ, നിങ്ങളുടെ തീരുമാനം എടുക്കുക. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യണം...
വർഷങ്ങളായി റാഷ് പരിണമിക്കുന്നത് ഞാൻ കണ്ടു. ഞാൻ ആക്രമണകാരിയാകാൻ പ്രവണത കാണിക്കുന്നുണ്ടെങ്കിലും, അവൾ എപ്പോഴും ദയയാണ് തിരഞ്ഞെടുക്കുന്നത്. ഒരു ദിവസം അവൾ യഥാർത്ഥത്തിൽ ആരാണെന്ന് ലോകം കാണും. ദി ഗേൾഫ്രണ്ട് വെറുമൊരു സിനിമയല്ല, അതൊരു ലക്ഷ്യമാണ്...റാഷ്, മറ്റുള്ളവർക്ക് കരുത്ത് പകരുന്ന ഒരു സിനിമയുമായി നീ ഇവിടെ നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്...’’ വിജയ് പറഞ്ഞു. വിജയ് യുടെ വാക്കുകൾ കേട്ട് രാശ്മിക വിതുമ്പുന്നതും വീഡിയോയില്‍ കാണാം. ഓരോ പ്രാവശ്യവും രാശ്മികയുടെ പേര് വിജയ് പറയുമ്പോള്‍ സദസ്സ് ഒന്നടങ്കം ആവേശത്തോടെ കൈയടിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

മറുപടി പ്രസംഗത്തില്‍ ‘ദി ഗേൾഫ്രണ്ട്’ തന്റെ കരിയറിൽ എത്രത്തോളം സവിശേഷമാണെന്ന് രശ്മിക മന്ദാന പങ്കുവെച്ചു. എല്ലാവരോടും നന്ദിയും ആശംസയും പറഞ്ഞ താരം വിജയ് യ്ക്കും നന്ദി പറഞ്ഞു, “അവസാനമായി പക്ഷേ ഏറ്റവും പ്രധാനമായി, വിജയ്... വിജ്ജു തുടക്കം മുതൽ തന്നെ ഈ സിനിമയുടെ ഭാഗമാണ്, ഇന്ന് അദ്ദേഹം വിജയസമ്മേളനത്തിലും ഇവിടെയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഈ മുഴുവൻ യാത്രയുടെയും ഭാഗമാണ്. എല്ലാവരുടെയും ജീവിതത്തിൽ ഒരു വിജയ് ദേവരകൊണ്ട ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതൊരു അനുഗ്രഹമാണ്....’’
രശ്മികയുടെ വിജയത്തിൽ ഒരുപോലെ വികാരഭരിതനായ വിജയ് ദേവരകൊണ്ട, ഈ അഭിനന്ദന വാക്കുകള്‍ കേട്ട് പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

പരസ്പരം കാണുമ്പോഴും സൗഹൃദം പങ്കിടുമ്പോഴുമൊക്കെ രാശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള അടുപ്പവും സ്നേഹവും ആരാധകര്‍ കണ്ടറിഞ്ഞിട്ടുണ്ട്. ഇവര്‍ പ്രണയത്തിലാണെന്ന കിംവദന്തികള്‍ പ്രചരിക്കുമ്പോഴും രണ്ടുപേരും അത് സമ്മതിച്ചിട്ടുമില്ല നിരാകരിച്ചിട്ടുമില്ല. എന്നാല്‍ ഈയടുത്ത് ഇവര്‍ വിവാഹനിശ്ചയം നടത്തുകയും 2026 ഫെബ്രുവരിയിൽ വിവാഹം പ്ലാന്‍ ചെയ്യുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. രണ്ടുപേരുമത് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ചടങ്ങിൽ മറ്റൊരു സന്ദർഭത്തിൽ, വിജയ് രശ്മികയുടെ കൈകളിൽ മൃദുവായി പിടിച്ചു ചുംബിക്കുന്നത് വൈറലായി മാറിയിരുന്നു.
വിജയ് ഇപ്പോൾ ‘റൗഡി ജനാർദ്ദൻ’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അതേസമയം രശ്മിക ‘കോക്ക്ടെയിൽ 2’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിവയ്ക്ക് ശേഷം രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ‘വിഡി 14’ എന്ന താൽക്കാലിക ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ചിത്രം ഒരു പീരിയഡ് ഡ്രാമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Friday 14 Nov 2025 12.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW