Friday, March 13, 2026 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.48 AM

‘ഉണ്ണി മുകുന്ദന്‍ എന്റെ ചൈൽഡ്ഹുഡ് ക്രഷ് ആണ്; ആ ഹൈറ്റ്, ബോഡി എല്ലാം കണ്ടാലേ ഞാനൊന്ന് ‘വൗ’ ആയിപ്പോകും...’ഗായിക ശിവാംഗി; വൈറല്‍ താരത്തിന്റെ വാക്കുകള്‍ തരംഗം

uploads/news/2026/03/829809/Untitled-2.jpg
Singer Shivangi on crush on Unni Mukundan (Image Source: Instagram)

പ്രശസ്ത ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. തെന്നിന്ത്യൻ പ്രേക്ഷകരുടെയിടയില്‍ മികച്ച ഗായിക എന്ന പേര് ശിവാംഗി നേടിക്കഴിഞ്ഞതാണ്, എന്നാലതിനു പുറമേ സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലും വൈറൽ താരമാണ് ശിവാംഗി. തമിഴിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ശിവാംഗി ശ്രദ്ധിക്കപ്പെട്ടത്. ഗായിക, നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ തിളങ്ങി നില്‍ക്കുന്ന താരം മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്.
ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു ഒരു അവാർഡ് ദാനച്ചടങ്ങിനിടെ വേദിയിലെത്തിയ ശിവാംഗിയുടെ രസകരമായ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നുണ്ട്. അവതാരക മീര അനിൽകുമാറിന്റെ ചോദ്യത്തിനാണ് സരസമായ ഭാഷയിൽ ശിവാംഗി മറുപടികള്‍ പറഞ്ഞത്.
ഇപ്പോഴിതാ രസകരമായ സംഭാഷണത്തിനിടെയില്‍ തന്റെ ‘ക്രഷാ’യ ഉണ്ണി മുകുന്ദനെക്കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
‘‘ഉണ്ണി മുകുന്ദന്‍ എന്ന് പറഞ്ഞാൽ എന്റെ ചൈൽഡ്ഹുഡ് ക്രഷ് ആണ്. അത്ര വലിയ ഹൈറ്റ്, ബോഡി എല്ലാം കണ്ടാലേ ഞാൻ ഒന്ന് ‘വൗ’ യിപ്പോകും....’’ എന്നാണ് ശിവാംഗി പറഞ്ഞത്.
‘ആ കണ്ണാണോ ചിരിയാണോ ഉണ്ണിയുടെ ഇത്രയും അട്രാക്ട് ചെയ്തത്?’ എന്നായിരുന്നു മീരയുടെ ചോദ്യം
ശിവാംഗി: ഫെയ്സ്, ഫെയ്സ്... വൗ. ബോയ്സ് എല്ലാം ഗേൾസിന്റെ കണ്ണ്, മൂക്ക് അങ്ങനെയൊക്കെ പറയും. പക്ഷേ എനിക്ക് ഓവറോൾ ആയിട്ട് കണ്ട് ഒരു ജഡ്ജ്‌മെന്റ് ആണ് എപ്പോഴും.
മീര: ഉണ്ണിക്ക് ഓവറോൾ ഒരു മാർക്ക് ഇടുകയാണെങ്കിൽ പത്തിൽ ഒൻപതര മാർക്ക്. അല്ലേ ശിവാംഗി?
ശിവാംഗി: ഛെ, ഞാൻ ആരാ മാർക്കിടാൻ? മാർക്കിടുന്നില്ല നമ്മൾ.
മീര: ഇല്ല, ഇല്ല.
ശിവാംഗി: ദൈവം സൃഷ്ടിച്ചതാണ്. നമ്മൾ മാർക്കിട്ട് അതിനെ ഒന്നും ചെയ്യാൻ പാടില്ല.
മീര: ഓക്കേ, അപ്പോൾ സന്ദീപും ഉണ്ണി മുകുന്ദനും ഒരുമിച്ച് വന്നു, എന്ത് ചെയ്യും?
ശിവാംഗി: ഞാൻ രണ്ടുപേരുടെ കൂടെയും കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കും. അത്രയേ ഉള്ളൂ, കല്യാണത്തിലേക്കൊന്നും കടക്കില്ല. ഛെ, ആരെങ്കിലും അങ്ങനെ ചെയ്യും. വിവാഹമൊക്കെ ചെയ്യുന്നത് ക്രീപ്പി ബിഹേവിയർ ആണ് അത്...’’ ശിവാംഗിയുടെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ഉണ്ണി മുകുന്ദനോട് ശിവാം​ഗിക്ക് ഒരു ചെറിയ ക്രഷ് ഉണ്ടെന്നാണല്ലോ കേൾക്കുന്നത് എന്ന് മീര ​ചോദിച്ചതിനു മറുപടിയായി ‘തനിക്ക് നിരവധി പേരോട് ക്രഷ് ഉണ്ടെ’ന്നാണ് ശിവാം​ഗി പറഞ്ഞത്. ഉണ്ണി മുകുന്ദൻ ഒരാൾ, രണ്ടാമത്, മൂന്നാമത്, നാലാമത് ആരൊക്കെ ആണെന്ന് പറയാമോ എന്നായി മീര. ‘ഫസ്റ്റ് ഉണ്ണി മുകുന്ദൻ, സെക്കൻഡ് വന്ന് ധ്രുവ് വിക്രം, മൂന്നാമത്തേത്..... മലയാളികൾ കുറേപേർ ഉണ്ട്, ആസിഫ് അലി... കല്യാണം കഴിഞ്ഞു എന്നാലും കുഴപ്പമില്ല. അത് കഴിഞ്ഞ്.... സന്ദീപ്...’ എന്നായി ശിവാംഗി.
‘നമ്മുടെ എക്കോയിലെ സന്ദീപ്, അല്ലേ...’ എന്ന് മീര ചോദിച്ചപ്പോള്‍. ‘പടക്കളം സന്ദീപ്...’ എന്നായിരുന്നു ശിവാം​ഗിയുടെ ഉത്തരം. ‘ഇനി സന്ദീപ് എങ്ങാനും വന്നാൽ ഞാൻ പറയും, ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്. നിങ്ങളുടെ പടക്കളം എനിക്ക് ഭയങ്കര ഇഷ്ടമായി. പ്രത്യേകിച്ച് ആ മൂന്ന് റോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. എനിക്ക് ഒരുമാതിരി ഒക്കെ ആയിപ്പോയി എന്നൊക്കെ...’’ ശിവാം​ഗി പറഞ്ഞു. ശിവാം​ഗിയുടെ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

തമിഴിലെ ‘സൂപ്പർ സിംഗർ’ സീസൺ 7-ലൂടെ സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ട ശിവാംഗി, അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം ‘ഡോണി’ലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘ലില്ലി’ എന്ന ശിവാംഗിയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്വാഭാവികമായ നർമ്മവും സംസാരശൈലിയും കൊണ്ട് മലയാളികൾക്കും തമിഴ് മക്കൾക്കും ഒരുപോലെ പ്രിയങ്കരിയാണ് ഈ യുവതാരം.

Ads by Google
Thursday 12 Mar 2026 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW