-->
മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് മല്ലുസിംഗായി സ്ഥാനമുറപ്പിച്ച താരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തിലെ യുവനടന്മാരില്‍ പ്രശസ്തനായ താരം ഒരുപാട് പ്രതിസന്ധികളും കഷ്ടപ്പാടും സഹിച്ചാണ് ഇന്നത്തെ സ്ഥാനത്തേക്ക് എത്തിപ്പെട്ടത്. ആദ്യമൊക്കെ ഒരുപാട് റിജക്ഷനുകളും അവഗണകളും നേരിട്ട താരം സിനിമയെ ഉപേക്ഷിക്കാതെ കഠിനപ്രയത്നത്തിലൂടെ ചവിട്ടിക്കയറിയതാണ് ഓരോ പടികളും. ഇന്നിപ്പോള്‍ താരത്തിന്റെ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കാറുണ്ട്, വന്‍ കളക്ഷനുകള്‍ നേടി മുന്നേറാറുണ്ട്.
കുറച്ചു നാളുകള്‍ക്ക് മുമ്പാണ് താരം തന്റെ മനസ്സിലെ സ്വപ്നം ആരാധകരുമായി പങ്കിട്ടത്. ഇന്ത്യയിലുടനീളമുള്ള ആളുകളെ ആകർഷിക്കുന്ന ഒരു മലയാള സൂപ്പർഹീറോ ഫീച്ചർ ചിത്രത്തിലൂടെയാണ് താൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതെന്നായിരുന്നു ആ പ്രഖ്യാപനം. ആക്ഷൻ ഫിഗറുകൾ, സൂപ്പർഹീറോ കഥാപാത്രങ്ങൾ, മറ്റ് കളിപ്പാട്ടങ്ങൾ എന്നിവ നിറഞ്ഞ ഒരു മുറിയിൽ തന്റെ ഒരു ചിത്രവും താരം അതിനു ശേഷം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ സൂപ്പര്‍ഹീറോകള്‍ക്ക് ഒപ്പമിരുന്ന് ചായകുടിക്കുന്ന ചിത്രം പങ്കിട്ടിരിക്കുകയാണ് താരം. ‘‘ബോസ് ആരാണെന്ന് അറിയുമ്പോൾ ലോകം ശരിയാകും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ബോസ് എന്ന് സൂക്ഷ്മമായ എഴുതിയ ടീ ഷർട്ട് ധരിച്ചാണ് താരത്തിന്റെ ചായകുടി. ചിത്രത്തില്‍ സ്പൈഡര്‍മാന്‍, സൂപ്പര്‍മാന്‍, അയണ്‍മാന്‍, വണ്ടര്‍ വുമണ്‍ എന്നിങ്ങനെയുള്ള സൂപ്പര്‍ഹീറോകളുമുണ്ട്. താരത്തിന്റെ സംവിധാന അരങ്ങേറ്റവുമായി ബന്ധപ്പെട്ടാണോ ഈ പോസ്റ്റെന്ന സംശയം മിക്ക ആരാധകരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.