Thursday, March 12, 2026 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 01.04 PM

മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ ജോഷിയും സൂപ്പര്‍സ്റ്റാര്‍ ഉണ്ണിമുകുന്ദനും ഒരുമിക്കുന്നു; ബിഗ് ബജറ്റ് ആക്ഷന്‍ മാസ് എന്റര്‍ടെയ്നര്‍ ഒരുങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തില്‍ ഹിറ്റ്മേക്കറായി നിലകൊള്ളുന്ന ജോഷിയുടെ അടുത്ത ചിത്രത്തില്‍ നായകനാകുന്നത് സൂപ്പര്‍സ്റ്റാര്‍ ഉണ്ണിമുകുന്ദനാണ്. ഇപ്പോഴിതാ തന്റെ ബിഗ് ബജറ്റ് ആക്ഷന്‍ മാസ് എന്റര്‍ടെയ്നര്‍ ഒരുങ്ങുന്നുവെന്ന സന്തോഷം പങ്കിടുകയാണ് ഉണ്ണി മുകുന്ദന്‍.
Director Joshiy, Unni Mukundan
Director Joshiy and Unni Mukundan teaming in new movie (Image Source: Facebook)

മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളില്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച ജോഷി, ജയന്‍ മുതല്‍ ജോജു വരെയുള്ള മലയാള സിനിമയിലെ നായകന്‍മാരെ വെച്ച് സിനിമയെടുത്തിട്ടുള്ള മലയാളത്തിലെ കോമേഴ്ഷ്യല്‍ സിനിമകളുടെ തലതൊട്ടപ്പനാണ്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ജോഷിയ്ക്കൊപ്പമൊരു പ്രൊജക്ട് ഏതൊരു സിനിമാതാരത്തിന്റെയും വലിയൊരു സ്വപ്നമാണ്.
ഇത്തവണ ജോഷി മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത് വൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമ മുഴുനീള ആക്‌ഷൻ എന്റർടെയ്നറായിരിക്കും. മലയാളത്തിന്റെ പ്രിയനടന്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ണിമുകുന്ദനൊപ്പമാണ് ജോഷിയുടെ വരാനിരിക്കുന്ന പ്രൊജക്ട്. ഇക്കഴിഞ്ഞ ദിവസം ജോഷിയുടെ ജന്മദിനമായിരുന്നു. പിറന്നാളിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് സിനിമയുടെ പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയ്ക്കൊപ്പമുള്ള തന്റെ സിനിമയുടെ വിശേഷം പങ്കിടുകയാണ് ഉണ്ണി മുകുന്ദന്‍. തങ്ങള്‍ ഒരുമിക്കാനൊരുങ്ങുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പങ്കിട്ടിരിക്കുന്നത്. സംവിധായകന്‍ ജോഷിയുടെ ജന്മദിനത്തില്‍ ചലച്ചിത്രലോകത്തെ ആവേശഭരിതമാക്കിക്കൊണ്ടാണ് പിറന്നാള്‍ സമ്മാനമായി പുതിയ സിനിമയുടെ പ്രഖ്യാപന വീഡിയോ ഉണ്ണിമുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. ‘‘5 പതിറ്റാണ്ടിലേറെയായി അദ്ദേഹം ബോക്സ് ഓഫീസ് അടക്കി വാഴുന്നു. ക്രാഫ്റ്റ്സ്മാൻ, കമാൻഡർ, കൾട്ട്, ഹിറ്റ്മേക്കർ. പാൻ ഇന്ത്യൻ ആക്ഷൻ സ്റ്റാർ ഉണ്ണി മുകുന്ദനുമായുള്ള ആത്യന്തിക പോരാട്ടത്തിന് അദ്ദേഹം തയ്യാറാകുന്നത്. ഏറ്റവും വലിയ ആക്ഷൻ എന്റർടെയ്‌നറിനായി തയ്യാറെടുക്കൂ. ഇതിഹാസം ജോഷി സാറിന് ജന്മദിനാശംസകൾ. ഞങ്ങൾ ഉടൻ തന്നെ പഞ്ച് ചെയ്യും...’’ എന്ന് കുറിച്ച വീഡിയോ പങ്കിട്ടാണ് ഉണ്ണി മുകുന്ദന്‍ സന്തോഷം പങ്കിട്ടിരിക്കുന്നത്.

മലയാളത്തിൽ നിലവിലുള്ള ആക്‌ഷൻ സിനിമകളുടെ നിലവാരം ഉയർത്തുന്ന സിനിമ ആയിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇവരുടെ ആദ്യത്തെ ഈ കൂട്ടുകെട്ട് സിനിമാ രംഗത്ത് ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്നിങിലാണ്. ജോഷിയുടെ ഈ ജന്മദിനത്തിലെ അടിപൊളി പ്രഖ്യാപനത്തോടെ പ്രേക്ഷകര്‍ ഏറേ ആവേശത്തിമിര്‍പ്പിലാണ്.

Ads by Google
Friday 18 Jul 2025 01.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW