Saturday, March 14, 2026 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 05.05 PM

മന്ത്രി മുഹമ്മദ്‌ റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: ആരോപണവുമായി ബി ജെ പി

റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന ആരോപണവുമായാണ് ബിജെപി രംഗത്തെത്തിയത്.
bjp, muhammad riyas

ദേശീയ പാത ഉദ്ഘാടന വിവാദത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും ആരോപണം. റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന ആരോപണവുമായാണ് ബിജെപി രംഗത്തെത്തിയത്.

വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ ബി ജെ പി ആർടിഒ എൻഫോഴ്സ്മെന്റിന് പരാതി നൽകി. ഇക്കാര്യം വിശദമായി പരിശോധിച്ച് വാഹനം പിടിച്ചെടുക്കണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയ അഡ്വക്കേറ്റ് പ്രകാശ് ബാബുവാണ് വിഷയത്തിൽ പരാതി നൽകിയത്.

ദേശീയ പാത ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് മുഹമ്മദ്‌ റിയാസ് നടത്തിയ റോഡ് ഷോയാണ് വീണ്ടും വിവാദമാകുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW