Thursday, March 12, 2026 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.35 PM

ഇസ്രയേലില്‍നിന്ന്‌ അംബാസഡറെ പിന്‍വലിച്ച്‌ സ്‌പെയിന്‍

മാഡ്രിഡ്‌: സ്‌പാനിഷ്‌ സര്‍ക്കാര്‍ ഇസ്രയേലിലുള്ള അവരുടെ അംബാസഡറെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ വംശഹത്യാ യുദ്ധത്തെയും ഇറാനെതിരേ യു.എസും ഇസ്രയേലും ആരംഭിച്ച പുതിയ യുദ്ധത്തിനെതിരേയും യൂറോപ്യന്‍ യൂണിയന്റെ മുന്‍നിര വിമര്‍ശകരില്‍ ഒരാളാണ്‌ സ്‌പെയിന്‍. സ്‌പെയിന്റെ മന്ത്രിസഭാ യോഗമാണ്‌ ഇസ്രയേലിലെ സ്‌പെയിന്‍ അംബാസഡര്‍ അന മരിയ സലോമോണ്‍ പെരെസിന്റെ നിയമനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ ഗസറ്റ്‌ വിജ്‌ഞാപനം ഇറക്കി.
ടെല്‍ അവീവിലെ സ്‌പെയിന്‍ എംബസി ഒരു ചാര്‍ജ്‌ ഡി അഫയേഴ്‌സിന്റെ (വളരെ താഴ്‌്ന്ന വിദേശകാര്യ ഉദ്യോഗസ്‌ഥന്‍) നേതൃത്വത്തിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക എന്ന്‌ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനെതിരായ യുഎസ്‌-ഇസ്രായേല്‍ ആക്രമണത്തെ "ന്യായീകരിക്കാനാവാത്തത്‌" എന്ന്‌ അപലപിച്ച യൂറോപ്പിലെ ചുരുക്കം ചില ഇടതുപക്ഷ നേതാക്കളില്‍ ഒരാളാണ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്‌. സ്‌പെയിനിന്റെ നിലപാട്‌ യുദ്ധത്തിനു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 11 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW