-->
ടെല്‍ അവീവ്: ഇറാന്‍ തങ്ങള്‍ക്കുനേരേ തൊടുത്ത 3000 മിസൈലുകളില്‍ പാതിയും നിരോധിത ക്ലസ്‌റ്റര്‍ ബോംബുകള്‍ വഹിച്ചവയായിരുന്നെന്ന് ഇസ്രയേല്‍. വലിയൊരു ഭൂവിഭാഗം അപ്പാടെ തകര്‍ക്കാന്‍ ശേഷിയുള്ള ചെറുബോംബുകളുടെ സംഘാതമാണ് ക്ലസ്‌റ്റര്‍ ബോംബ്.
ഇത് പ്രയോഗിക്കുന്നത് ക്ലസ്‌റ്റര്‍ മ്യൂണിഷന്‍സ് ഉച്ചകോടിയിലെ ധാരണപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, യു.എസും ഇസ്രയേലും ഇറാനും കരാറില്‍ ഒപ്പുവച്ചിട്ടില്ല.