Thursday, March 12, 2026 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.35 PM

ഊര്‍ജ പ്രതിസന്ധി: ഖത്തറിന്റെ പിന്തുണ തേടി യൂറോപ്പ്‌

ദോഹ: പശ്‌ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ആഗോള ഊര്‍ജ്‌ജ വിപണിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഖത്തറും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തി. ഖത്തര്‍ ഊര്‍ജ സഹമന്ത്രി സാദ്‌ ശെരീദ അല്‍ കഅബിയും യൂറോപ്യന്‍ കമ്മിഷന്‍ എനര്‍ജി ഡയറക്‌ടര്‍ ജനറല്‍ ഡിറ്റെ ജൂള്‍ ജോര്‍ഗന്‍സണും തമ്മില്‍ നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്‌ചയില്‍ മേഖലയിലെ സൈനിക നീക്കങ്ങള്‍ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിലയിരുത്തി. ലോകത്തെ ഏറ്റവും വലിയ ഊര്‍ജ കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തര്‍, ഏത്‌ പ്രതിസന്ധി ഘട്ടത്തിലും വിശ്വസ്‌തനായ പങ്കാളിയായി തുടരുമെന്ന്‌ മന്ത്രി സാദ്‌ ശെരീദ അല്‍ കഅബി ഉറപ്പുനല്‍കി.
രാജ്യാന്തര വിപണിയില്‍ ഊര്‍ജ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ ഖത്തര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും യൂറോപ്പുമായുള്ള ബന്ധം കൂടുതല്‍ ശക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ നിലവിലെ സാഹചര്യങ്ങളില്‍ ഖത്തറിനോട്‌ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍, ഖത്തര്‍ നല്‍കുന്ന പിന്തുണയ്‌ക്ക്‌ നന്ദി അറിയിച്ചു.
ആഗോള ഊര്‍ജ വിതരണത്തില്‍ ഖത്തര്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ അവര്‍ പ്രശംസിക്കുകയും ചെയ്‌തു.

Ads by Google
Wednesday 11 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW