Friday, March 13, 2026 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.35 PM

യുദ്ധഭൂമിയില്‍ കുഞ്ഞുങ്ങള്‍ക്ക്‌ തണലായി ഖത്തര്‍

ജനീവ/ദോഹ: മേഖലയില്‍ ഇറാന്‍ നടത്തുന്ന സായുധ ആക്രമണങ്ങള്‍ വരുംതലമുറയുടെ ഭാവിയെ തകര്‍ക്കുന്നുവെന്ന്‌ ഖത്തര്‍. ജനീവയില്‍ നടന്ന ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ 61ാം സെഷനിലാണ്‌, ഇറാന്റെ നീക്കങ്ങള്‍ കുട്ടികളുടെ അടിസ്‌ഥാന അവകാശങ്ങള്‍ക്ക്‌ മേലുള്ള കടന്നുകയറ്റമാണെന്ന്‌ ഖത്തര്‍ തുറന്നടിച്ചത്‌.
മിസൈല്‍-േ്രഡാണ്‍ ആക്രമണങ്ങള്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെ മാത്രമല്ല, അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, മാനസിക സുരക്ഷ എന്നിവയെയും സാരമായി ബാധിക്കുന്നുവെന്ന്‌ ഖത്തര്‍ പ്രതിനിധി അബ്‌ദുല്‍ അസീസ്‌ മുഹമ്മദ്‌ അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി.
ഭയരഹിതമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണെന്നും അത്‌ തകര്‍ക്കുന്ന പ്രകോപനങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. യുദ്ധമേഖലകളിലെ കുട്ടികളുടെ സംരക്ഷണത്തിനായി ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക സെന്റര്‍ ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ആയുധപ്പോരാട്ടങ്ങള്‍ക്കിടയിലും കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയവും യുനെസ്‌കോയും ചേര്‍ന്നു നടത്തുന്ന ആഗോള ക്യാമ്പയിന്‍ 'പ്രൂവ്‌ ഇറ്റ്‌ മാറ്റേഴ്‌സ്‌'വന്‍ വിജയമാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. യുദ്ധത്തിന്റെ വിലാപങ്ങള്‍ക്കിടയില്‍ കുട്ടികളുടെ ശബ്‌ദം കേള്‍ക്കാനും അവര്‍ക്ക്‌ സമാധാനത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാനുമാണ്‌ ഖത്തര്‍ മുന്‍ഗണന നല്‍കുന്നത്‌.ആയുധങ്ങള്‍ നിശബ്‌ദമാകണമെന്നും കുട്ടികള്‍ക്ക്‌ സുരക്ഷിതമായ ലോകം ഉറപ്പാക്കാന്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണമെന്നും ഖത്തര്‍ പ്രസ്‌താവനയില്‍ ആഹ്വാനം ചെയ്‌തു.

ഷഫീക്ക്‌ അറയ്‌ക്കല്‍

Ads by Google
Wednesday 11 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW