-->
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കു വരികയായിരുന്ന തായ്‌ലന്‍ഡ് ചരക്കുകപ്പലിനുനേരേ ഹോര്‍മുസ് കടലിടുക്കിനു സമീപം മിസൈല്‍ ആക്രമണം. 20 ജീവനക്കാരെ ഒമാന്‍ നാവികസേന രക്ഷപ്പെടുത്തി. കാണാതായ മൂന്നു ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നു.
ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ്‌ലന്‍ഡ് പതാക ഘടിപ്പിച്ച 'മയൂരി നാരി' എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്‍ തീരത്തുനിന്ന് ഏകദേശം 11 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിനു നേരെ അജ്‌ഞാത മിസൈലുകള്‍ പതിച്ചത്. എന്‍ജിന്‍ റൂമിന് സമീപമുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ വലിയ തീപിടുത്തമുണ്ടായി. വിവരമറിഞ്ഞെത്തിയ ഒമാന്‍ നാവികസേന 20 ജീവനക്കാരെ കപ്പലില്‍നിന്ന് രക്ഷപ്പെടുത്തി. മൂന്നു പേരെ കാണാതായതായി ബാങ്കോക്ക് പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. കപ്പലിലെ ജീവനക്കാരെല്ലാം തായ്‌ലന്‍ഡ് പൗരന്‍മാരാണ്.
യു.എ.ഇയിലെ ഖലീഫ് തുറമുഖത്തുനിന്ന് ഗുജറാത്തിലെ കണ്ട്‌ലയിലേക്ക് വരികയായിരുന്നു കപ്പല്‍. ഇന്നല്‍െ രാവിലെ 10 മണിയോടെയാണ് ആക്രമണം നടന്നതെന്ന് മാരിടൈം ട്രാഫിക് ആന്‍ഡ് വെസല്‍ കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. പ്രെഷ്യസ് ഷിപ്പിങ് എന്ന കമ്പനിയുടേതാണ് ഈ കപ്പല്‍.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകള്‍ക്കു നേരേ ആക്രമണം ഉണ്ടായതായും ഇതില്‍ 'മയൂരി നാരി' കപ്പലിനാണ് കൂടുതല്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചതെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.