Friday, March 13, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.51 PM

ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ എന്ന് കമന്റ്; ‘ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ’ എന്ന വൈറല്‍ മറുപടി നല്‍കി ആന്റണി പെപ്പെ

uploads/news/2026/03/829649/Untitled-4.jpg
Antony varghese pepe (Image Source: Instagram)

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷത്തിമിർപ്പിലാണ് ഇപ്പോഴും ആരാധകർ. ഇന്ത്യയെ ഒരിക്കല്‍ കൂടി ലോക ചാമ്പ്യന്മാരാക്കിയ സഞ്ജുവിന്റെയും മറ്റു കളിക്കാരുടെയും പ്രകടനം വാതാരോതെ പുകഴ്ത്തി സംസാരിക്കുകയാണ് സോഷ്യല്‍ മീഡിയ.
സെലിബ്രിറ്റികളിൽ പലരും അഹമ്മദാബാദില്‍ വെച്ച് നടന്ന ടി 20 വേള്‍ഡ്കപ്പ് ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമായ പെപ്പെ എന്ന ആന്റണി വർഗീസും ഇന്ത്യയുടെ വിജയം നേരിട്ടു കാണാനും സെലിബ്രേറ്റ് ചെയ്യാനും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
ഇപ്പോഴിതാ മാച്ചിന് ശേഷം ആന്റണി വര്‍ഗീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ചിത്രങ്ങളും അതിനു പിന്നാലെ വന്ന കമന്റുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫോളോവർ നൽകിയ കമന്റിന് പെപ്പെ നൽകിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്ന് വൈകുന്നേരമാണ് താരം പോസ്റ്റ് ചെയ്തത്.
‘‘ഇന്ത്യ... ഇന്ത്യ....’ എന്ന മുദ്രാവാക്യം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു...ഈ ചരിത്ര വിജയത്തിന് സ്റ്റേഡിയത്തിൽ നേരിട്ട് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഒരു മാന്ത്രിക അനുഭവമായിരുന്നു.
പ്രിയ സഞ്ജു സാംസൺ, നിങ്ങൾ മത്സരം ജയിക്കുക മാത്രമല്ല, ഞങ്ങളുടെ ഹൃദയം കീഴടക്കുകയും ചെയ്തു....ഇന്ത്യയുടെ ചരിത്ര യാത്രയിൽ ജീവിക്കുന്ന ഒരു ഭാഗമായിരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്...ജയ് ഹിന്ദ്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആന്റണി പെപ്പെ ചിത്രങ്ങള്‍ പങ്കിട്ടത്.
എന്നാൽ അതിനു താഴെ 'ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ...' എന്നായിരുന്നു ഫോളോവേഴ്സില്‍ ഒരാളുടെ കുസൃതി ചോദ്യം. ഉടന്‍ തന്നെ, 'ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ...' എന്നായിരുന്നു ആന്റണിയുടെ കിടിലൻ പ്രതികരണം.
ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി. അതോടെ രസകരമായ കമന്റുകളും വന്നു തുടങ്ങി. എല്ലാ ​ഗ്രൂപ്പിലും ഉണ്ടല്ലേ ഫോട്ടോ എടുത്തിട്ട് വൈകി മാത്രം തരുന്ന ഒരാൾ, സുഹൃത്തുക്കളുടെ ​ഗ്രൂപ്പുകള്‍ക്ക് ഏറെ റിലേറ്റ് ചെയ്യാനാവുന്ന കമന്റ്' എന്നുതടക്കമാണ് കമന്റുകൾ.

മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ മിന്നും താരമായ ഇത്തവണത്തെ ലോകകപ്പ് ഫൈനൽ മലയാളികളെ കൂടുതല്‍ ആവേശപ്പെടുത്തിയിരുന്നു. സഞ്ജുവിന്‍റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW