-->
ദോഹ: ഖത്തറിലെ തെക്കൻ ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്‌സ് അസോസിയേഷൻ (SKEA) സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ബർവ വില്ലേജിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് സംഘടനയുടെ ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കും തുടക്കമായി.
പ്രസിഡന്റ് ബിലാൽ ഹരിപ്പാടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അസ്‌ലം ഈരാറ്റുപേട്ട റമദാൻ സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ നൗഷാദ് ഷംസുദ്ധീൻ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. സിദ്ധീഖ് സൈനുദ്ധീൻ, അബ്ദുൽ കരീം ലബ്ബ, സബാ സെയിൻ, ഫാറൂഖ് ഹുസൈൻ, അസീം എം. ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലായി അറുന്നൂറിലധികം കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റുകളുടെ വിതരണം പൂർത്തിയായി വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഖത്തറിലെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകളും സംഘടന വിതരണം ചെയ്തു വരുന്നു.റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലായി അറുന്നൂറിലധികം കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റുകളുടെ വിതരണം പൂർത്തിയായി വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഖത്തറിലെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകളും സംഘടന വിതരണം ചെയ്തു വരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടായി ഖത്തറിലെ സാമൂഹിക സേവന രംഗത്ത് സജീവമായ സ്കിയ (SKEA), തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസം, ഭക്ഷണം, ആംബുലൻസ് സേവനം എന്നിവ ഉറപ്പാക്കുന്ന 'അഭയകേന്ദ്രം' പദ്ധതിയിൽ സജീവ പങ്കാളികളാണ്. ഇതിനു പുറമെ പ്രതിമാസ റേഷൻ പദ്ധതി, വിദ്യാഭ്യാസ സഹായങ്ങൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ വിപുലമായ സേവന പ്രവർത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്.
ഷഫീക്ക് അറയ്ക്കൽ