-->
തിരുവനന്തപുരം : കെ.പി.എം.എസ്. സംസ്‌ഥാന കൗണ്‍സില്‍ സമ്മേളനം പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍ സി.പി. ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. പുലയസമുദായത്തിന് സ്‌ഥാനാര്‍ഥിത്വത്തില്‍ പ്രഥമ പരിഗണനയും പങ്കാളിത്തവും നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്‌ഥാന ഭാരവാഹികളായി ചെറുവയല്‍ അര്‍ജുനന്‍ (പ്രസിഡന്റ്), ഐ.കെ. രവീന്ദ്രരാജ് (ജനറല്‍ സെക്രട്ടറി), കോടിയൂര്‍ ചന്ദ്രന്‍ (വര്‍ക്കിങ് പ്രസിഡന്റ്), കെ. ഗോപിനാഥന്‍ (ട്രഷറര്‍), ബ്രഹ്‌മദാസ് (സെക്രട്ടറി), ചാല മോഹനന്‍ (വൈസ് പ്രസിഡന്റ്), എല്‍. തങ്കമണി, കര്‍ണന്‍ (അസിസ്‌റ്റന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.