Friday, March 13, 2026 Last Updated 8 Min 5 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Mar 2026 11.32 PM

സ്‌ഥാനാര്‍ഥിയെ നിര്‍ത്തില്ല; ജി. സുധാകരന്‌ പിന്തുണ നല്‍കാന്‍ യു.ഡി.എഫ്‌.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയാണ്‌ ഈ നീക്കത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച്‌ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ അന്തിമ തീരുമാനത്തിലെത്തും.
uploads/news/2026/03/829920/G.-Sudhakaran-3.jpg

ആലപ്പുഴ: സി.പി.എം. ബന്ധം ഉപേക്ഷിച്ച്‌ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകുമെന്ന്‌ പ്രഖ്യാപിച്ച ജി. സുധാകരന്‌ ഈ മണ്ഡലത്തില്‍ സ്വന്തം സ്‌ഥാനാര്‍ഥിയെ നിര്‍ത്താതെ പിന്തുണ നല്‍കാന്‍ യു.ഡി.എഫ്‌. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയാണ്‌ ഈ നീക്കത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌.

ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച്‌ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ അന്തിമ തീരുമാനത്തിലെത്തും. മുസ്ലിം ലീഗ്‌ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ ഈ നീക്കത്തിന്‌ അനുകൂലമാണ്‌. സുധാകരനെ ഒപ്പം നിര്‍ത്തിയാല്‍ സംസ്‌ഥാനമാകെ അത്‌ യു.ഡി.എഫിനു ഗുണം ചെയ്യുമെന്നാണ്‌ നേതാക്കളുടെ വിലയിരുത്തല്‍.

അടിയുറച്ച കമ്യൂണിസ്‌റ്റ്‌ നേതാവാണ്‌ ജി.സുധാകരനെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പറഞ്ഞു. പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ തിക്‌താനുഭവങ്ങളാകും ഇപ്പോള്‍ വ്യത്യസ്‌തമായ നിലപാട്‌ സ്വീകരിക്കാന്‍ കാരണം. പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ എല്ലാതലത്തിലുള്ളവരുമായി ആലോചിച്ചാണ്‌ മണ്ഡലത്തിലെ യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്‌.- വേണുഗോപാല്‍ പറഞ്ഞു.

സുധാകരന്‌ പിന്തുണ നല്‍കുമെന്ന്‌ കെ.പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ എ.എ. ഷുക്കൂര്‍ പറഞ്ഞു. യു.ഡി.എഫ്‌. പിന്തുണ സ്വീകരിക്കുമെന്ന്‌ സുധാകരന്‍ അറിയിച്ചാല്‍ ആ നിമിഷം മുതല്‍ വിജയത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്ന്‌ ഷുക്കൂര്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. മുഴുവന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും സുധാകരനോടൊപ്പം ഉണ്ടാകും. സി.പി.എം. നേതാക്കള്‍ ആ പാര്‍ട്ടിയുടെ മോശം ശൈലികളെ വിമര്‍ശിച്ച്‌ പുറത്തു വരുമ്പോള്‍ പ്രോത്സാഹിപ്പിക്കേണ്ടതു രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഷുക്കൂര്‍ വ്യക്‌തമാക്കി.

Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW