Wednesday, March 11, 2026 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ഗണേഷ്‌കുമാര്‍ പ്രതിഛായ തകര്‍ത്തു: വെള്ളാപ്പള്ളി

ചേര്‍ത്തല: ഗണേഷ്‌കുമാര്‍ പെണ്ണിനോടും പൊന്നിനോടും ഇഷ്‌ടമുള്ളയാളാണെന്നും മന്ത്രി സ്‌ഥാനത്തിരുന്ന്‌ ഇത്രയും തറയായ മറ്റൊരാളില്ലെന്നും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാം. നേരത്തേ താന്‍ പറഞ്ഞതാണ്‌. മന്ത്രിസഭയിലെ പുഴുക്കുത്തായി മാറി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തു. മന്ത്രി സ്വന്തം നിലയും വിലയും കളഞ്ഞു.
ധാര്‍ഷ്‌ട്യവും മാടമ്പിത്തരവുമാണ്‌ കൈയില്‍. പരാതികളില്ലെന്നതുകൊണ്ട്‌ പ്രശ്‌നം ഇല്ലാതാകുന്നില്ല. രാജി വേണോയെന്നു മുഖ്യമന്ത്രി തീരുമാനിക്കണം. ജനങ്ങള്‍ക്ക്‌ തൃപ്‌തികരമായ തീരുമാനം മുഖ്യമന്ത്രിയെടുക്കണം. 5000 പ്രണയിനികളുണ്ടെന്നു തലയ്‌ക്കു വെളിവുള്ളവന്‍ പറയുമോയെന്നും ഊളന്‍പാറയില്‍ പറഞ്ഞു വിടണമെന്നും വെളളാപ്പള്ളി അഭിപ്രായപ്പെട്ടു. ഗണേഷ്‌കുമാര്‍ എന്‍.എസ്‌.എസില്‍ തുടരുന്നത്‌ സുകുമാരന്‍ നായരുടെ കാലുപിടിച്ചാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW