Wednesday, March 11, 2026 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 12.14 PM

ഗാരി കിര്‍സ്റ്റന്‍ ശ്രീലങ്കന്‍ പരിശീലകന്‍ ; രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു; ലോകകപ്പ് ലക്ഷ്യമിട്ട് നീക്കം

uploads/news/2026/03/829406/gary-kirstan.jpg

കൊളംബോ: ഇന്ത്യയെ ഏകദിന ലോകകപ്പിലേക്ക് നയിച്ച ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം ഗാരികിര്‍സ്റ്റന്‍ ഇനി ശ്രീലങ്കന്‍ പരിശീലകന്‍.
ശ്രീലങ്കയുടെ പുതിയ മുഖ്യ പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഗാരി കിര്‍സ്റ്റനെ നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചതിന് ശേഷം, അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ ടീമുകള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 50 ഓവര്‍ ലോകകപ്പില്‍ അദ്ദേഹം ശ്രീലങ്കയെ പരിശീലിപ്പിക്കും.

ശ്രീലങ്കയുടെ മൂന്‍ താരമായ ജയസൂര്യയുടെ പകരക്കാരനായിട്ടാണ് ഗാരി കിര്‍സ്റ്റന്‍ എത്തുന്നത്. ടി20 ലോകകപ്പില്‍ നിന്ന് ശ്രീലങ്ക പുറത്തായതിന് ശേഷം സനത് ജയസൂര്യ മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 15 ന് കിര്‍സ്റ്റണ്‍ ടീമിന്റെ ചുമതലയേല്‍ക്കും. 58 കാരനായ കിര്‍സ്റ്റണ്‍ 2011 ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിനൊപ്പം 2013 ല്‍ ദക്ഷിണാഫ്രിക്കയെ എല്ലാ ഫോര്‍മാറ്റുകളിലും ഒന്നാം റാങ്കുള്ള ടീമാക്കി മാറ്റുകയും ചെയ്തിരുന്നു. 2027 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലും പ്രചാരണത്തിലും ടീമിനെ നയിക്കുക എന്നതാണ് കിര്‍സ്റ്റന്റെ 'പ്രാഥമിക ഉത്തരവാദിത്തം' എന്ന് ശ്രീലങ്ക ക്രിക്കറ്റ് പറഞ്ഞു.

1993 നും 2004 നും ഇടയില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 101 ടെസ്റ്റുകളും 185 ഏകദിന മത്സരങ്ങളും കളിച്ച കിര്‍സ്റ്റണ്‍ 14,087 റണ്‍സും 21 ടെസ്റ്റുകളും 13 ഏകദിന സെഞ്ച്വറികളുമടങ്ങിയ ടീമാണ്. ഈ മാസം മൂന്ന് ടി20 മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെ നേരിടാനിരിക്കുന്ന ശ്രീലങ്ക, സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും. നേരത്തേ നമീബിയയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW