-->
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ മകന് പുത്തന്‍ മഹീന്ദ്ര താന്‍ റോക്‌സ് എസ്യുവി സമ്മാനമായി നല്‍കി മാതാപിതാക്കള്‍. അര്‍ണവ് എന്ന വിദ്യാര്‍ത്ഥിക്ക് മാതാപിതാക്കള്‍ നല്‍കിയ ഈ 'സര്‍െ്രെപസ്' സമ്മാനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങളുമായി നെറ്റിസണ്‍സും രംഗത്തെത്തി.
വീഡിയോയില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണവിനെ തേടിയെത്തിയ മാതാപിതാക്കള്‍, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ അവന് വലിയൊരു സര്‍െ്രെപസ് ഒരുക്കിയിരുന്നു. നടപ്പാതയില്‍ വെച്ച് അമ്മ റോഡിലേക്ക് വിരല്‍ ചൂണ്ടി 'അതാണ് നമ്മുടെ കാര്‍' എന്ന് പറഞ്ഞതോടെയാണ് പുതിയ താര്‍ റോക്‌സ് അര്‍ണവ് കാണുന്നത്. പരീക്ഷാ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനായ അര്‍ണവ് അമ്പരപ്പോടെ കാറിന്റെ അടുത്തേക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോയ്ക്ക് ഒടുവില്‍ കാണുന്നത്.
വീഡിയോ വൈറലായതോടെ വലിയൊരു വിഭാഗം ആളുകളും മാതാപിതാക്കളുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായി െ്രെഡവിംഗ് ലൈസന്‍സ് ലഭിക്കില്ലെന്നിരിക്കെ, അവര്‍ക്ക് ഇത്തരത്തില്‍ വാഹനം സമ്മാനിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചിലര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഈ പോസ്റ്റില്‍ ടാഗ് ചെയ്തുകൊണ്ട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് താര്‍ പോലുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും, പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, നിലവില്‍ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.