Wednesday, March 11, 2026 Last Updated 20 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.33 PM

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ നാല്‌ യുവാക്കള്‍ മരിച്ചു

നെടുമങ്ങാട്‌: നാലു യുവാക്കളെ അപകടത്തില്‍ നഷ്‌ടമായതിന്റെ ഞെട്ടലില്‍ ഉഴമലയ്‌ക്കല്‍ ഗ്രാമം. കഴിഞ്ഞ എട്ടിനു രാത്രി 10.45 ന്‌ അമിതവേഗത്തിലെത്തിയ രണ്ടു ബൈക്കുകള്‍ നെടുമങ്ങാട്‌-ആര്യനാട്‌ റോഡില്‍ ഉഴമലയ്‌ക്കല്‍ ആശുപത്രിക്കു സമീപം കാരനാട്‌ വളവില്‍ നിയന്ത്രണംവിട്ടു കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബൈക്കുകളും പൂര്‍ണമായും തകര്‍ന്നു. കുളപ്പട പാതിരിമൂല സ്വദേശി ശ്രീലാല്‍ (25), മൊന്തിയോട്‌ സ്വദേശി കുളപ്പട രാജേഷ്‌ (21), പത്തേക്കര്‍ സ്വദേശി ബിനോയ്‌ (21), പരുത്തിക്കുഴി ബൈബിള്‍ കോളജിനു സമീപം അഭിനവ്‌ (21) എന്നിവരാണ്‌ മരണമടഞ്ഞത്‌. രണ്ടു പേര്‍ അപകടസ്‌ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയും നാലാമന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ്‌ മരിച്ചത്‌.

Ads by Google
Monday 09 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW