Wednesday, March 11, 2026 Last Updated 47 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

30 കോടി ബാരല്‍ എണ്ണ വിപണിയിലേക്കില്ല

ലണ്ടന്‍: അസംസ്‌കൃത എണ്ണ വില ബാരലിന്‌ 115 ഡോളര്‍ വരെ ഉയര്‍ന്ന സാഹചര്യത്തില്‍ കരുതല്‍ എണ്ണ ശേഖരം പുറത്തുവിടുമെന്ന വാര്‍ത്തകള്‍ തള്ളി രാജ്യാന്തര ഊര്‍ജ ഏജന്‍സി (ഐ.ഇ.എ). പിടിവിട്ടുയരുന്ന എണ്ണവില പിടിച്ചു നിര്‍ത്താന്‍ കരുതല്‍ എണ്ണ ശേഖരം പുറത്തുവിടുമെന്ന്‌ 'ജി ഏഴ്‌' രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ്‌ നിഷേധക്കുറിപ്പുമായി ഐ.ഇ.എ രംഗത്തെത്തിയത്‌. 30 കോടി ബാരല്‍ എണ്ണ കരുതല്‍ ശേഖരത്തില്‍നിന്ന്‌ വിപണിയിലെത്തിക്കാനാണ്‌ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്‌.
ഇത്‌ സത്യമായിരുന്നെങ്കില്‍ ആകെയുള്ള കരുതല്‍ ശേഖരത്തിന്റെ നാലിലൊന്ന്‌ വരുമായിരുന്നു. 2022 ഏപ്രില്‍ യുൈക്രനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ കരുതല്‍ ശേഖരത്തില്‍നിന്ന്‌ ഇതിനു മുമ്പ്‌ ഏറ്റവുമധികം എണ്ണ വിപണിയിലെത്തിച്ചത്‌.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW