Tuesday, March 10, 2026 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

എണ്ണവിലയില്‍ തെന്നി രൂപ വീണു, ഓഹരിവിപണിയും

മുംബൈ: പശ്‌ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ക്രൂഡോയില്‍വില കുതിച്ചതോടെ രൂപയുടെ വിനിമയമൂല്യം കൂപ്പുകുത്തി. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ ഓഹരിവിപണികളിലും വന്‍ ഇടിവ്‌.
യുദ്ധം തുടങ്ങുംമുമ്പേ മൂല്യത്തകര്‍ച്ച പതിവായിരുന്ന രൂപയ്‌ക്ക്‌ പശ്‌ചിമേഷ്യ സംഘര്‍ഷം ഇരുട്ടടിയായി. ഡോളറിനെതിരേ 92.35 എന്നനിലയിലാണ്‌ രൂപ ഇന്നലെ കേ്ലാസ്‌ ചെയ്‌തത്‌.
ക്രൂഡ്‌ ഓയില്‍ വില ഇന്നലെ ബാരലിന്‌ 100 ഡോളറിനു മുകളിലെത്തിയിരുന്നു. ഇതോടെയാണ്‌ രൂപയുടെ മൂല്യം യു.എസ്‌. ഡോളറിനെതിരേ 92.34 എന്ന റെക്കോഡ്‌ താഴ്‌ചയിലേക്ക്‌ പതിച്ചത്‌. എണ്ണവില 115 ഡോളര്‍ പിന്നിട്ടതോടെ രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ്‌ ബാങ്ക്‌ ശക്‌തമായി ഇടപെട്ടതായാണ്‌ വിപണിയില്‍നിന്നുള്ള സൂചനകള്‍. കഴിഞ്ഞ സെഷനില്‍ 91.74-ല്‍ വ്യാപാരം അവസാനിച്ച രൂപ, ഇന്നലെ 50 പൈസയിലധികം വ്യതിയാനത്തോടെയാണ്‌ 92.34-ല്‍ എത്തിയത്‌.
രണ്ടാം ആഴ്‌ചയിലേക്കു കടന്ന ഇറാന്‍-ഇസ്രയേല്‍, യു.എസ്‌. സംഘര്‍ഷം ആഗോളവ്യാപാര മേഖലയെയും ഈര്‍ജവിപണിയെയും മാത്രമല്ല, ഓഹരിവിപണികളെയും ഉലച്ചു. ഊര്‍ജവിലക്കയറ്റത്തിന്റെ ഭീതി ഏഷ്യന്‍ വിപണികളെയാണ്‌ ഏറ്റവും ബാധിച്ചത്‌. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സ്‌ 1,353 പോയിന്റ്‌ ഇടിഞ്ഞ്‌ 77,566-ലും നിഫ്‌റ്റി 422 പോയിന്റ്‌ (1.7%) താഴ്‌ന്ന്‌ 24,028-ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്‌ത കമ്പനികളുടെ വിപണി മൂല്യത്തില്‍ എട്ടു ലക്ഷം കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്‌.
ജപ്പാനിലെ നിക്കി അഞ്ചു ശതമാനത്തിലധികവും ദക്ഷിണ കൊറിയയുടെ കോസ്‌പി ആറു ശതമാനവും ഇടിഞ്ഞു. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന്‌ ട്രംപ്‌ ഭരണകൂടംഅവകാശപ്പെടുന്നുണ്ടെങ്കിലും, ദീര്‍ഘകാലാടിസ്‌ഥാനത്തിലുള്ള ഊര്‍ജ വിതരണ തടസം പണപ്പെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകുമെന്ന്‌ ഐ.എം.എഫ്‌. മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW