Wednesday, March 11, 2026 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

ഡല്‍ഹി കലാപക്കേസ്‌: ഷര്‍ജീല്‍ ഇമാമിന്‌ ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസ്‌ പ്രതി ഷര്‍ജീല്‍ ഇമാമിന്‌ 10 ദിവസത്തെ ഇടക്കാല ജാമ്യം. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി സമീര്‍ ബാജ്‌പായിയുടേതാണ്‌ ഉത്തരവ്‌. ഈ മാസം 20 മുതല്‍ 30 വരെയാണ്‌ ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ്‌ ആഴ്‌ചത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഷര്‍ജീല്‍ ഇമാം കോടതിയെ സമീപിച്ചത്‌. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700-ല്‍ അധികം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്‌ ഷര്‍ജീല്‍ ഇമാം. കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതി ഇമാമിന്റെ ജാമ്യാപേക്ഷ നിരാകരിച്ചിരുന്നു.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW