Wednesday, March 11, 2026 Last Updated 47 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 11.32 PM

ബംഗാളില്‍ പുറത്തായ വോട്ടര്‍മാരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന്‌ കേള്‍ക്കും

ന്യൂഡല്‍ഹി: പശ്‌ചിമബംഗാളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്‌.ഐ.ആര്‍)ത്തിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍നിന്നു പുറത്താക്കപ്പെട്ട ഏതാനും പേര്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജി സുപ്രീം കോടതി ഇന്ന്‌ പരിഗണിക്കും. മുമ്പ്‌ വോട്ട്‌ ചെയ്‌തിരുന്നവരാണ്‌ വോട്ടര്‍ പട്ടികയില്‍നിന്ന്‌ പുറത്താക്കപ്പെട്ടതെന്നും അവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനേക ഗുരുസ്വാമി ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ്‌ ഹര്‍ജികള്‍ പരിഗണിക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തും ജസ്‌റ്റിസ്‌ ജോയ്‌മല്യ ബാഗ്‌ചിയും ഉള്‍പ്പെട്ട ബെഞ്ച്‌ തീരുമാനിച്ചത്‌.
സുപ്രീം കോടതിതന്നെ നിരീക്ഷകരായി നിയോഗിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ തീരുമാനത്തില്‍ അപ്പീല്‍ അനുവദിക്കാനാവില്ലെന്നു ചീഫ്‌ ജസ്‌റ്റിസ്‌ വ്യക്‌തമാക്കി. എന്നാല്‍, അപ്പീല്‍ നിലനില്‍ക്കുന്നതാണെന്ന്‌ അഭിഭാഷകന്‍ വാദിച്ചതോടെയാണ്‌ ഇന്ന്‌ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്‌.

Ads by Google
Monday 09 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW