-->
ന്യൂഡല്‍ഹി: ഇന്‍ഡിഗോ സി.ഇ.ഒ. പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു. പകരം, മാനേജിങ് ഡയറക്‌ടര്‍ രാഹുല്‍ ഭാട്ടിയയെ കമ്പനികാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ താല്‍ക്കാലിക ചുമതല നല്‍കി നിയമിച്ചതായി എയര്‍ലൈന്‍ വ്യക്‌തമാക്കി.
ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ അടുത്തിടെ താറുമാറായത് മൂന്ന് ലക്ഷത്തോളം യാത്രക്കാരെ വലച്ചിരുന്നു. ഇതിന്റെ പേരില്‍, വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡി.ജി.സി.എ ഇന്‍ഡിഗോയ്‌ക്ക് 22.20 കോടി രൂപയുടെ പിഴയടക്കം ചുമത്തി.
ഈ തിരിച്ചടി വന്ന് മൂന്ന് മാസം എത്തുമ്പോഴാണ് എല്‍ബേഴ്‌സിന്റെ രാജി.
ഇന്നലെ നടന്ന ഡയറക്‌ടര്‍ ബോര്‍ഡ് യോഗം പീറ്റര്‍ എല്‍ബേഴ്‌സിന്റെ രാജിക്കത്ത് പരിഗണിച്ചു.
അദ്ദേഹത്തെ പിരിച്ചുവിട്ടതായും ഇന്‍ഡിഗോ ഫയലിങ്ങില്‍ വ്യക്‌തമാക്കി. എം.ഡി: രാഹുല്‍ ഭാട്ടിയ ഇടക്കാലത്തേക്ക് കമ്പനി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും എയര്‍ലൈന്‍ അറിയിച്ചു. 2022 സെപ്‌റ്റംബറിലാണ് എല്‍ബേഴ്‌സ് ഇന്‍ഡിഗോയുടെ തലപ്പത്ത് എത്തിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ എയര്‍ലൈന്‍ വന്‍ പ്രതിരോധത്തിലായിരുന്നു.
സര്‍വീസുകള്‍ പലതും നിര്‍ത്തിവയ്‌ക്കേണ്ടിവന്നത് എയര്‍ലൈനിന്റെ സല്‍പ്പേരിനെയും യാത്രക്കാരെയും ഒരുപോലെ ബാധിച്ചു.
ഇതിലൂടെ 2,000 കോടി രൂപയുടെ സാമ്പത്തിക നഷ്‌ടം സംഭവിച്ചെന്നാണ് അനുമാനം.