Wednesday, March 11, 2026 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 10 Mar 2026 11.34 PM

ഭീകരവാദത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭീകരവിരുദ്ധനയം സ്വാഗതം ചെയ്‌ത് ശശി തരൂര്‍

uploads/news/2026/03/829466/Shashi-tharoor.jpg

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നയമായ 'പ്രഹാര്‍' ഇന്ത്യയുടെ സുരക്ഷാ രംഗത്ത്‌ സുപ്രധാനമായ മാറ്റത്തിന്‌ വഴിയൊരുക്കുമെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ ശശി തരൂര്‍. സംഭവങ്ങള്‍ നടന്നതിന്‌ ശേഷം മാത്രം പ്രതികരിക്കുന്ന പഴയ രീതിയില്‍നിന്ന്‌, ആക്രമണങ്ങള്‍ മുന്‍കൂട്ടി തടയുന്ന തന്ത്രപരമായ ശൈലിയിലേക്കുള്ള മാറ്റം രാജ്യത്തിന്‌ ഗുണകരമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മംഗളത്തില്‍ ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ തരൂര്‍ ബി.ജെ.പി. സര്‍ക്കാരിന്റെ നയത്തെ പിന്തുണച്ചത്‌.

ഭീകരവാദത്തോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ കാതലായ മാറ്റമാണ്‌ ഇതിലൂടെ ഉണ്ടാകുന്നത്‌. ഭീകരവാദത്തിനെതിരേ വിവിധ സുരക്ഷാ ഏജന്‍സികള്‍ ചിതറിക്കിടന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ പകരം, അവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഏകീകൃത രൂപരേഖയാണ്‌ 'പ്രഹാര്‍'. സുരക്ഷാ തന്ത്രങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന പതിവ്‌ രീതിയില്‍നിന്ന്‌ മാറി, ഈ നയം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കിയത്‌ ശ്രദ്ധേയമാണെന്ന്‌ തരൂര്‍ നിരീക്ഷിച്ചു.

നയത്തെ സ്വാഗതം ചെയ്യുമ്പോഴും അത്‌ നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍ തരൂര്‍ ചൂണ്ടിക്കാട്ടി. മുപ്പതോളം സംസ്‌ഥാനങ്ങളിലെ പോലീസ്‌ സേനകളെ രാഷ്‌ട്രീയ ഭേദമന്യേ ഏകോപിപ്പിക്കുക എന്നത്‌ വലിയ പരിശ്രമം ആവശ്യമായ ഒന്നാണ്‌. മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്‌ചയ്‌ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോരാട്ടം വേണമെന്ന നയത്തിലെ പ്രഖ്യാപനം വാക്കുകളില്‍ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Ads by Google
Ads by Google
TRENDING NOW