-->
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരുദശകത്തിനിടെ ബി.ജെ.പി. നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാത്ത ഏകനേതാവ് രാഹുല്‍ ഗാന്ധിയാണെന്നു സഹോദരി പ്രിയങ്കാ ഗാന്ധി വാധ്‌ര. കിട്ടുന്ന അവസരത്തിലെല്ലാം മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചിരുന്ന ഭരണപക്ഷത്തെ നേതാക്കള്‍ക്കു പൊടുന്നനെ മനംമാറ്റമുണ്ടായതായും പരിഹാസം. സ്‌പീക്കര്‍ ഓം ബിര്‍ളയെ നീക്കാനുള്ള പ്രതിപക്ഷ പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് രാഹുലിനു പ്രതിരോധം തീര്‍ക്കാന്‍ പ്രിയങ്കയെത്തിയത്. ഭരണഘടനാ നടപടിക്രമങ്ങള്‍ക്ക് അതീതനാണെന്നു സ്വയം ധരിച്ച് പ്രവര്‍ത്തിക്കുന്നയാളെ പുറത്താക്കേണ്ടത് അനിവാര്യമാണെന്നു പ്രമേയത്തെ എതിര്‍ത്ത് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്‌ജു നേരത്തെ സഭയില്‍ പ്രസംഗിച്ചിരുന്നു.