Tuesday, March 10, 2026 Last Updated 42 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 03.48 PM

ഈ കഥാപാത്രം എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചിനും എന്നെ ഏല്‍പ്പിച്ചതിനും നന്ദി; ജൂഡിനും കുടുംബത്തിനും കത്തെഴുതി വിസ്മയ മോഹന്‍ലാല്‍

vismaya-mohanlal

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചും തനിക്ക് ഇത്തരമൊരു അവസരം നല്‍കിയതിന് നന്ദി അറിയിച്ചും ജൂഡിനും കുടുംബത്തിനും കത്ത് അയച്ചിരിക്കുകയാണ് വിസ്മയ.

തന്നില്‍ വിശ്വാസമര്‍പ്പിച്ച് ഇത്രയും മികച്ചൊരു കഥാപാത്രത്തെ ഏല്‍പ്പിച്ചതിന് വിസ്മയ ജൂഡ് ആന്തണിയോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമാണിതെന്നാണ് വിഡ്മയ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട ജൂഡ് ചേട്ടാ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുളള കുറിപ്പില്‍, തന്നെ ഈ വലിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചതിനും ഒപ്പം നിന്നതിനും താരം കടപ്പാട് അറിയിച്ചു. ജൂഡിന്റെ ഭാര്യ ഡയാനയാണ് വിസ്മയയുടെ പോസ്റ്റ് കാര്‍ഡിന്റെയും ഗിഫ്റ്റ് ഹാംപറിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇരുവരോടുമുളള സ്‌നേഹം അറിയിച്ചുകൊണ്ടയിരുന്നു വിസ്മയയുടെ കത്ത്. പ്രിയപ്പെട്ട ജൂഡ് ചേട്ടാ, ഇത്രയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് ഇങ്ങനെയൊരു വലിയ അവസരം നല്‍കിയതിന് ഒരുപാട് നന്ദി. എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് എന്നില്‍ വിശ്വസിച്ചതിനും എന്നെ ഏല്‍പ്പിച്ചതിനും നന്ദി. ഈ അനുഭവത്തിന് ഞാന സത്യസന്ധമായി നന്ദി പറയുന്നു. ഇത് തീര്‍ച്ചയായും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. മനോഹരമായ വസ്ത്രങ്ങള്‍ ഒരുക്കിയതിന് ഡയാന ചേച്ചിക്ക് ഒരുപാട് നന്ദി. നിങ്ങള്‍ ഇരുവര്‍ക്കും കുട്ടികള്‍ക്കും എന്റെ വലിയൊരു സ്‌നേഹം അറിയിക്കുന്നു. സ്‌നേഹത്തോടെ മായ, വിസ്മയ പോസ്റ്റ് കാര്‍ഡില്‍ കുറിച്ചു.

ഈ മനോഹരമായ സമ്മാനത്തിന് നന്ദി മായ. മായയുടെ ഈ സ്‌നേഹം ഞങ്ങള്‍ക്ക് ഒരുപാട് വലുതാണ്. മായയ്ക്ക് വേണ്ടി കോസ്റ്റിയൂം ചെയ്യാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. മായയും സുചിത്ര ചേച്ചിയും അത്രയും നല്ല സ്വഭാവമുളളവരും സ്‌നേഹമുളളവരുമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ യാത്ര ഒരുപാട് എളുപ്പമായി. മായ ഞങ്ങള്‍ക്ക് ഒരു അനിയത്തിയെപ്പോലെയാണ് ഡയാന കുറിച്ചു.

2018 എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തുടക്കം. നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Ads by Google
Monday 09 Mar 2026 03.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW