Wednesday, March 11, 2026 Last Updated 51 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 05.39 PM

‘വിസ്മയയുടെ കാര്യത്തില്‍ ഡൗണ്‍ ടു എര്‍ത്തെന്നുള്ളത് പോരാതെ വരും; വിസ്മയയ്ക്കൊപ്പമുള്ള വർക്കിങ് എസ്കപീരിയൻസും അടിപൊളി...’ വിസ്മയ മോഹന്‍ലാലിനെപ്പറ്റി അര്‍ജുന്‍ ഗോപാല്‍

uploads/news/2026/03/828818/Untitled-6.jpg
Arjun Gopal about vismaya mohanlal (Image Source: Instagram)

നടൻ, ആർജെ, അവതാരകൻ തുടങ്ങി വ്യത്യസ്ത മുഖങ്ങളിൽ തിളങ്ങുന്ന താരമാണ് അർജുൻ ഗോപാല്‍. അഭിനേത്രിയായ അനന്യയുടെ സഹോദരന്‍ കൂടിയായ അര്‍ജുന്‍ ആസിഫ് അലി നായകനായെത്തിയ ‘കുഞ്ഞെൽദോ’ എന്ന സിനിമയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം, കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലും അര്‍ജുൻ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിസ്മയ മോഹന്‍ലാലിനെക്കുറിച്ച് അർജുൻ ഗോപാൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഡൗണ്‍ ടു എര്‍ത്താണ് വിസ്മയയെന്നും
‘‘തുടക്കം’ ഒരു ത്രില്ലര്‍ ജോണറിലുള്ള സിനിമയാണ്. അതില്‍ കൂടുതല്‍ അതിനെക്കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. ജൂഡ് ഏട്ടന്റെ മേക്കിംഗും അങ്ങനെ തന്നെയാണ്. എന്റെ കഥാപാത്രം കൃത്യമായി പറഞ്ഞു തന്നിരുന്നു. ‘സാറാസ്’ എന്ന സിനിമയിലൂടെയാണ് ജൂഡ് ഏട്ടനെ പരിചയം.
എന്റെ കഥാപാത്രത്തിന് വിസ്മയക്കൊപ്പം കോംബിനേഷൻ സീനുകൾ ഉണ്ട്. അതൊരു നല്ല എക്സ്പീരിയൻസ് ആയിരുന്നു. മോഹൻലാലിന്റെ മകൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന എക്സൈറ്റ്മെന്റിൽ ആയിരുന്നു ഞാൻ പോയത്. ആ ബഹുമാനവും മനസ്സിലുണ്ടായിരുന്നു. അടിപൊളിയാണ് വിസ്മയക്കൊപ്പമുള്ള വർക്കിങ് എസ്കപീരിയൻസ്. വിസ്മയയുടെ കാര്യത്തില്‍ ഡൗണ്‍ ടു എര്‍ത്തെന്നുള്ളത് പോരാതെ വരും, അത്രയ്ക്കും നല്ല ഇടപെടലാണ്. എനിക്കു തോന്നുന്നത് ആ കുടുംബം മുഴുവന്‍ അങ്ങനെയാണെന്നാണ്...ആ കഥാപാത്രത്തിനായി വിസ്മയ നല്ല എഫര്‍ട്ട് എടുത്തിട്ടുണ്ട്, അതിന്റെ ഫലങ്ങള്‍ കാണാനുള്ള എല്ലാ ചാന്‍സുമുണ്ട്...’’ അര്‍ജുന്‍ ഗോപാല്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ​‘ഫെയ്സസ്’ ന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് അര്‍ജുന്‍ വിസ്മയെക്കുറിച്ചും ‘തുടക്കം’ സിനിമയെക്കുറിച്ചും സംസാരിച്ചത്. നവാഗതനായ നീലേഷ് ഇ.കെ സംവിധാനം ചെയ്ത ചിത്രമാണ് ഫെയ്സസ്. പ്രമേയംകൊണ്ടും അതുയർത്തുന്ന സന്ദേശംകൊണ്ടും അവതരണ ശൈലികൊണ്ടും വ്യത്യസ്തമാണ് ഈ ചിത്രം.

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘തുടക്കം’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫാണ്. രണ്ടാമത് പങ്കിട്ട പോസ്റ്ററിൽ മോഹൻലാലിന്റെ മുഖവും അവ്യക്തമായി നൽകിയിട്ടുണ്ട്. ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

Ads by Google
Friday 06 Mar 2026 05.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW