Wednesday, March 11, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 02.07 PM

‘സഞ്ജു സാംസൺ, മലയാളി ഫ്രം ഇന്ത്യ...’ ടി20 ഫൈനല്‍ കാണുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റര്‍മാര്‍ കപിലും ധോണിയും രോഹിതും, ട്രോഫി വാങ്ങുന്ന സഞ്ജുവും; കുറിപ്പുമായി അജു വര്‍ഗീസ്

uploads/news/2026/03/829227/Untitled-3.jpg
Aju Varghese share T20 World Cup final success (Image Source: Instagram)

ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും ശ്വാസമടക്കി പിടിച്ച് ഉറങ്ങാതെ കാത്തിരുന്ന ആ രാവിനൊടുവില്‍ ടി20 വേള്‍ഡ്കപ്പില്‍ മൂന്നാമതായി മുത്തമിടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. കലാശപോരാട്ടത്തില്‍ കണക്കുകളെല്ലാം തീർത്ത് ന്യൂസീലൻഡിനെ നേരിട്ട ഇന്ത്യ, ടി20 ലോകകപ്പിൽ കിവീസിനെ തോൽപ്പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ചത് രാജകീയമായിട്ടാണ്.
ഇന്ത്യയുടെ അഭിമാനതാരം സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ച പോരാട്ടത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് തോൽപിച്ചാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. ഈ വിശ്വവേദിയില്‍ സഞ്ജുവിന്റെ പോരാട്ടത്തിന്റെ കഥ കൂടി എഴുതിച്ചേര്‍ക്കാന്‍ കഴിയുന്നു എന്നുള്ളതാണ് കേരളക്കരയുടെ ഏറ്റവും വലിയ സന്തോഷം. ഈ സന്തോഷം സഞ്ജുവെന്ന ക്രിക്കറ്ററെ സ്നേഹിക്കുന്നവര്‍ മാത്രമല്ല ആ സുഹൃത്തിന്റെ പ്രയത്നം നേരിട്ടു കണ്ടറിഞ്ഞിട്ടുള്ളവരും ആഘോഷമാക്കുന്നുണ്ട്.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസും ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ്. അഹമ്മദാബാദിൽ ഇന്ത്യ കിവീസിനെതിരെ കളിക്കുമ്പോൾ ലോകകപ്പ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ കപിൽ ദേവ്, മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശർമ്മ എന്നിവരും സന്നിഹിതരായിരുന്നു. ഈ ചിത്രവും സഞ്ജു ട്രോഫി വാങ്ങുന്ന ചിത്രവും പങ്കിട്ടാണ് അജു തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്.
‘‘മലയാളി ഫ്രം ഇന്ത്യ..., ക്ഷമയോടെ കാത്തിരുന്ന വർഷങ്ങൾ ആഘോഷിക്കാൻ എന്തൊരു ദിവസം...സഞ്ജു സാംസൺ, പ്ലേയര്‍ ഓഫ് ദ ടൂ
ടൂർണമെന്റ്...
ആദ്യത്തെ കളികൾ പുറത്തിരുന്നിട്ട്...അവസാനത്തെ മൂന്നു കളി അടിച്ചു മാൻ ഓഫ് ദ ടൂർണമെന്റ് ആവാൻ...ഗംഭീരമായ മല്ലു ഷോ...’’ എന്ന് കുറിച്ചാണ് ഇന്ത്യയുടെയും സഞ്ജു സാംസണിന്റെയും വിജയം അജു വര്‍ഗീസ് ആഘോഷിച്ചിരിക്കുന്നത്.

Ads by Google
Monday 09 Mar 2026 02.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW