Thursday, March 12, 2026 Last Updated 44 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.54 PM

ക്ഷമാപണം തെറ്റായി വ്യാഖ്യാനിച്ചെന്ന്‌ ഇറാന്‍

ടെഹ്‌റാന്‍: ഗള്‍ഫ്‌ രാജ്യങ്ങളോട്‌ നടത്തിയ ക്ഷമാപണം ശത്രുക്കള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ മസൂദ്‌ പെസെഷ്‌കിയാന്‍. ആക്രമണങ്ങള്‍ക്ക്‌ തിരിച്ചടി നല്‍കാന്‍ നിര്‍ബന്ധിതരായതാണെന്നും ഇറാന്‍ പ്രസിഡന്റ്‌.
'ഞങ്ങള്‍ സഹോദരന്മാരാണ്‌. അയല്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുമെന്ന്‌ ഞങ്ങള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുണ്ട്‌. പക്ഷേ, ആ അയല്‍ക്കാരുമായി ഞങ്ങളെ കൂട്ടിയടിപ്പിക്കാനാണ്‌ ശത്രുക്കള്‍ ആഗ്രഹിക്കുന്നത്‌. തിരിച്ചടിക്കു ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്‌. അതിനര്‍ത്ഥം അയല്‍രാജ്യങ്ങളുമായി തര്‍ക്കമുണ്ടെന്നോ അവരുടെ ജനങ്ങളെ അസ്വസ്‌ഥരാക്കാന്‍ ആഗ്രഹിക്കുന്നു എന്നോ അല്ല.'- പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ തോറ്റെന്നും മധ്യപൂര്‍വ മേഖലയിലെ അയല്‍ക്കാര്‍ക്ക്‌ കീഴടങ്ങിയെന്നും യു.എസ്‌. പ്രസിഡന്റ്‌ ട്രംപ്‌ അവകാശപ്പെട്ടതിനു പിന്നാലെയാണ്‌ ഇറാന്‍ പ്രസിഡന്റിന്റെ ഈ പ്രതികരണം.

Ads by Google
Sunday 08 Mar 2026 11.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW