Wednesday, March 11, 2026 Last Updated 36 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 06.31 PM

കയ്പ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ പറവൂരിൽ എൽഡിഎഫിനായി മത്സരിക്കും

ടൈസൺ മാസ്റ്ററെ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്.
kaippamangalam, lldf

പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും. ടൈസൺ മാസ്റ്ററെ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്.

നിലവിൽ കൈപ്പമംഗലം എം എൽ എയായ ടൈസൺ മാസ്റ്റർ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

കാൽനൂറ്റാണ്ടി പറവൂരിലെ എം എൽ എയായ സതീശനെ തളയ്ക്കാൻ ടൈസൺ മാസ്റ്റർക്ക് സാധിക്കുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ. 2001 ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW