Thursday, March 12, 2026 Last Updated 58 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 12.27 PM

' സിനിമാക്കാര്‍ രാഷ്ട്രീയക്കാരുടെ ' PR' വര്‍ക്ക് ചെയ്യുന്നത് ശരിയോ' ? സന്തോഷ് പണ്ഡിറ്റിന്റെ ഉത്തരം

uploads/news/2026/03/829099/santosh-pandit.gif

സിനിമാക്കാര്‍ രാഷ്ട്രീയക്കാരുടെ ' PR വര്‍ക്ക്' ചെയ്യുന്നത് ശരിയോ എന്ന ചോദ്യത്തിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍:

സിനിമാക്കാർ രാഷ്ട്രീയക്കാരുടെ "PR വർക്ക്‌ " ചെയ്യുന്നത് ശരിയോ എന്ന ചോദ്യം പലരും ചോദിക്കുന്നു. ഉത്തരം ന്നാ പിടിച്ചോ..
ഞാൻ 2011 ലാണ് സിനിമാ ലോകത്ത് വന്നത്. അന്ന് മുതൽ ഇന്നുവരെ പല TV ഷോയിലെയും സ്ഥിരം ചോദ്യം. അതിനുള്ള സ്ഥിരം ഉത്തരം..
Anchor.. "മലയാള സിനിമയിൽ പണ്ഡിറ്റ്‌ ഒഴിച്ച് എല്ലാ നടന്മാരും, നടിമാരും,സംവിധായക്കാരും ടെക്‌നിഷ്യൻ മാരും, നിർമാതാക്കളും കല ക്കു വേണ്ടി ജീവിക്കുന്നു, മരിക്കുന്നു.. താങ്കൾ മാത്രം സിനിമയെ ബിസിനസ്‌ ആയി കാണുന്നു. സിനിമയെ സമൂഹ മാധ്യമങ്ങളിലൂടെ മാർക്കറ്റ് ചെയ്യുന്നു. ഇത് ശരിയാണോ?"

Santhosh Pandit ഉത്തരം.. "മലയാള സിനിമയിൽ കലാകാരന്മാർ ഇല്ല. കലയെ വിറ്റു ജീവിക്കുന്ന കുറേ ബിസിനസ്‌ കാരെ ഉള്ളു. അല്ലെങ്കിൽ പ്രതിഫലം വാങ്ങാതെ free ആയി അഭിനയിക്കണം. 200 കോടി കിട്ടിയേ, 500 കോടി കിട്ടിയേ എന്ന്. പറഞ്ഞു തള്ളില്ല. ബിസിനസ്‌ എന്ന് പറയുമ്പോൾ വെറും സിനിമ മാത്രമല്ല.. TV ഷോസ്, anchoring ജോലി, പരസ്യത്തിലെ അഭിനയം, രാഷ്ട്രീയ പാർട്ടികളുടെ PR പണി etc കിട്ടുന്ന വരുമാനവും indirectly സിനിമയിൽ നിന്നുള്ള വരുമാനം ആയി കണക്കാക്കണം അല്ലോ. കാരണം സിനിമയിൽ അഭിനയിച്ചു സ്റ്റാർ ആയതു കൊണ്ടാണല്ലോ ഷോപ്പുകാരും, രാഷ്ട്രീയക്കാരും അവരുടെ പ്രൊമോഷന് നിങ്ങളെ വിളിക്കുന്നത്.(pandit അടക്കം ) അതിലൊന്നും ഒരു തെറ്റുമില്ല. എന്നാൽ കലക്ക് വേണ്ടി ജീവിക്കുന്നു എന്നാ ഡയലോഗ് പറയരുത്.. അത് കളവാണ് "

ഞാൻ എല്ലാം പണ്ടേ തുറന്നു പറയും. 75 ശതമാനം മലയാളികളെയും ഞാൻ കഴുതയായും, വിഡ്ഢി ആയും കാണുന്നു എങ്കിൽ അവരോട് ഈ കാര്യം മുഖത്ത് നോക്കി പറഞ്ഞു അവരെ വിഡ്ഢി ആക്കും. മറ്റുള്ളവർ മലയാളികൾ പ്രബുദ്ധരാണ്, ബുദ്ധി ഉള്ളവർ ആണ്, no 1 ആണ്, 100 ശതമാനം സാക്ഷരർ ആണ്, മതേതരർ ആണെന്നൊക്കെ പറഞ്ഞു സുഖിപ്പിച്ചു, മുഖസ്തുതി പാടി അവരുടെ പണം indirect ആയി അടിച്ചു മാറ്റി അവരെ വിഡ്ഢികളാക്കും.. സത്യം പറയുന്ന എന്നെ ചിലർക്ക് ഇഷ്ടമല്ല. ഞാൻ പറഞ്ഞതിനെ നിങ്ങൾ എങ്ങനെ കാണുന്നു. ?

(വാൽ കഷ്ണം.....ഒരു നടൻ, ക്രിക്കറ്റർ കോടികൾ വാങ്ങി അയാളുടെ ജോലി ആണ് ചെയ്യുന്നത്. അയാളുടെ ജോലി നിങ്ങൾ നിങ്ങളുടെ ജോലി, പണം, മൊബൈൽ data, സമയം കളഞ്ഞു കാണുന്നു. അതിലൂടെ അവർ കോടീശ്വരന്മാർ ആകുന്നു. ങ്ഹാ..എല്ലാം ഒരു രസം. നടക്കട്ടെ.. തുടരുക )

Ads by Google
Ads by Google
LATEST NEWS
TRENDING NOW