-->
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. മലയാളത്തിനു പുറമെ തമിഴിലും സജീവമാണ് താരം. ഇപ്പോള്‍ നിഖില സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തമിഴ് നടന്‍ ആര്യയ്ക്കും തെലുങ്ക് നടി വൈഷ്ണവി ചൈതന്യയ്ക്കും ഒപ്പമുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ജിമ്മില്‍ നിന്നുളള ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തി. 'എന്നാലും എന്റെ നിഖിലേ നിങ്ങള്‍ തന്നെയാണോ ഇത്? ഇങ്ങനൊരു ഫോട്ടോയെടുക്കാന്‍ നിഖിലയെ എങ്ങനെ സമ്മതിപ്പിച്ചു, ആദ്യം കരുതിയത് എഐ ആണെന്നാണ്, സയേഷ ഇതൊന്നും കാണുന്നില്ലേ?, അടുത്ത കേസ് റെഡി, വിജയ്ക്ക് ശേഷം ആരെന്നതിന് ഉത്തരമായി' എന്നൊക്കെയാണ് കമന്റുകള്‍.
അതേസമയം, പെണ്ണ് കേസ് ആണ് നിഖിലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരം ആണ് നടിയുടെ അണിയറയിലുളള പുതിയ സിനിമ. അനന്തന്‍ കാട്, ധൂമകേതു എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്.