Friday, March 13, 2026 Last Updated 53 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 AM

' ഒരു പുതിയ ജീവന്‍, പുതിയ അനുഗ്രഹം' ; 9 മാസം തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ഷംന കാസിം

photos
photo-www.instagram.com/shamnakasim/

നടിയായും നര്‍ത്തകിയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഷംനയ്ക്ക് അവിടെയും ആരാധകര്‍ ഏറെയാണ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സി ഇ ഓയുമായ ഷാനിദ് ആസിഫ് അലി ആണ് ഷംനയുടെ ഭര്‍ത്താവ്. 2022ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഹംദാന്‍ എന്നാണ് മകന്റെ പേര്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് ഇരുവരും.

ഇപ്പോള്‍ ഗര്‍ഭിണിയായി 9 മാസം തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷംന. വീട്ടില്‍ ഇതിന്റെ ചെറിയൊരു ചടങ്ങും നടന്നു. ഇതിന്റെ ചിത്രങ്ങള്‍ സമുഹമാധ്യമങ്ങളിലൂടെ ഷംന പങ്കുവെച്ചു.

'9 മാസത്തെ മനോഹരമായ ഒരു യാത്ര... എന്റെ രണ്ട് ഉമ്മമാരും എന്നെ സ്‌നേഹത്തോടും കരുതലോടെയും ഒരുക്കിയപ്പോള്‍ ഉണ്ടായ ആ നിമിഷം തികഞ്ഞ സന്തോഷം നിറഞ്ഞതായിരുന്നു. ആ അനുഭവം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ എനിക്ക് കഴിയില്ല. ഇപ്പോള്‍ എന്റെ പ്രസവ സമയം അടുത്തിരിക്കുന്നു... ദയവായി എന്നെയും എന്റെ കുഞ്ഞിനെയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുക. അളളാഹു ഞങ്ങള്‍ക്ക് സുരക്ഷിതമായ പ്രസവവും ആരോഗ്യവാനായ ഒരു കുഞ്ഞിനെയും നല്‍കി അനുഗ്രഹിക്കട്ടെ. ഒരു പുതിയ ജീവന്‍... ഒരു പുതിയ അനുഗ്രഹം... മനോഹരമായ ഒരു തുടക്കം'', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഷംന കാസിം കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW