-->
വിജയ്‌യെ വേദിയിലിരുത്തി ടിവികെ വനിതാ നേതാവ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. ടിവികെയുടെ വനിതാദിനാഘോഷത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജോയിന്റ് കോര്‍ഡിനേറ്റര്‍ ആയ ആര്‍എസ് ഇന്ദിരാ ധന്‍രാജ് നടത്തിയ പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് ഇന്ദിര പറഞ്ഞത്.
'ആദ്യം സ്ത്രീകളെ ബഹുമാനിക്കണമെന്ന് നാം ഈ വനിതാദിനത്തില്‍ ഊന്നിപ്പറയേണ്ടതുണ്ട്. വേദികളില്‍ കയറി സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിക്കുന്ന, വീട്ടിലുള്ള സ്ത്രീകളെ ഓര്‍ക്കാതെ അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷനേയും താഴെയിറക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു', എന്നായിരുന്നു ഇന്ദിരയുടെ വാക്കുകള്‍.
விஜயை மேடையில் வைத்துகொண்டே விஜயை விமர்சித்த தவெக நிர்வாகி... நடுங்கிபோன விஜய் .. அதிர்ச்சியான மற்ற நிர்வாகிகள்!#TamilagaVettriKazhagam #vijay pic.twitter.com/OmFQfTXQgf— Spicy Chilli (@SpicyChilli4U) March 7, 2026
പിന്നാലെ പരിപാടിയെ അഭിസംബോധനചെയ്ത വിജയ്, തന്റെ വിവാഹമോചന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പരോക്ഷമായി പ്രതികരിച്ചിരുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ടിവികെ പ്രവര്‍ത്തകരോടും ആരാധകരോടും ആഹ്വാനംചെയ്ത വിജയ്, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ താന്‍ തനിച്ച് നേരിട്ടുകൊളളാമെന്നും വ്യക്തമാക്കിയിരുന്നു.
' ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ അതില്‍ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. അതുകാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാന്‍ നോക്കിക്കൊളളാം. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതില്‍ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്' , എന്നായിരുന്നു വിജയ്‌യുടെ വാക്കുകള്‍.