Tuesday, March 10, 2026 Last Updated 53 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.36 PM

പെട്രോള്‍ വില 321.17, രാജ്യത്ത്‌ പരിഭ്രാന്തി

ലാഹോര്‍: പശ്‌ചിമേഷ്യയില്‍ ഇറാനെതിരേ യു.എസ്‌-ഇസ്രായേല്‍ സഖ്യം ആക്രമണം രൂക്ഷമാക്കിയതോടെ തകര്‍ന്നടിഞ്ഞ്‌ പാകിസ്‌താന്റെ സാമ്പത്തിക മേഖല. വെള്ളിയാഴ്‌ച രാത്രിയില്‍ പാകിസ്‌താന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാര്‍ക്ക്‌ നേരെ "പെട്രോള്‍ ബോംബ്‌" വര്‍ഷിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോതില്‍ പാകിസ്‌താന്‍ സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുകയായിരുന്നു. പുതിയ വിലകള്‍ നടപ്പിലാക്കുന്നതിനു മുമ്പ്‌ ജനം വാഹനങ്ങള്‍ക്ക്‌ ഇന്ധനം വാങ്ങാന്‍ തിരക്കുകൂട്ടുന്നതിനാല്‍ ഉപയോക്‌താക്കള്‍ ഇപ്പോള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. പാകിസ്‌താന്‍ ഫെഡറല്‍ സര്‍ക്കാര്‍ പെട്രോളിന്റെ വില ലിറ്ററിന്‌ 55 പാകിസ്‌താനി രൂപ(ഏകദേശം 18.07 രൂപ) വില വര്‍ധിപ്പിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും പുതിയ വില ഇപ്രകാരമാണ്‌: പെട്രോള്‍: ലിറ്ററിന്‌ 321.17 രൂപ(105.5 രൂപ), ഹൈ-സ്‌പീഡ്‌ ഡീസല്‍ : ലിറ്ററിന്‌ 335.86 രൂപ.
രാജ്യത്ത്‌ അസംസ്‌കൃത എണ്ണ ശേഖരം മതിയായ അളവിലുണ്ടെന്ന്‌ സര്‍ക്കാര്‍ പൗരന്മാര്‍ക്ക്‌ ഉറപ്പ്‌ നല്‍കി 24 മണിക്കൂറിനു ശേഷമാണ്‌ ഈ വില വര്‍ധന ്‌ എന്നതും ശ്രദ്ധേയമാണ്‌.

Ads by Google
Saturday 07 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW