Tuesday, March 10, 2026 Last Updated 53 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.36 PM

ഹമദ്‌ വിമാനത്താവളത്തില്‍ ഭാഗിക വിമാന സര്‍വീസ്‌;ഒഴിപ്പിക്കല്‍ ദൗത്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്‌

ദോഹ: യുദ്ധത്തെത്തുടര്‍ന്ന്‌ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്‌ഥാനങ്ങളിലെത്തിക്കാന്‍ ഹമദ്‌ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പരിമിതമായ പ്രത്യേക സര്‍വീസുകള്‍ ഇന്നലെ ആരംഭിച്ചു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക സുരക്ഷാ അനുമതിയോടെയാണ്‌ നടപടി. നിലവില്‍ ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ക്കും എയര്‍ കാര്‍ഗോ സര്‍വീസുകള്‍ക്കും മാത്രമാണ്‌ അനുമതിയുള്ളതെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
ഖത്തര്‍ എയര്‍വേയ്‌സ്‌ യൂറോപ്പിലെ പ്രധാന നഗരങ്ങളായ ലണ്ടന്‍ (ഹീത്രൂ), പാരിസ്‌ (ചാള്‍സ്‌ ഡി ഗാള്‍), മാഡ്രിഡ്‌, റോം, ഫ്രാങ്ക്‌ഫര്‍ട്ട്‌ എന്നിവിടങ്ങളിലേക്കാണു നിലവില്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. സാധാരണ നിലയിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും സായുധ സേനയും ചേര്‍ന്ന്‌ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നു.
വ്യോമപാത പൂര്‍ണമായും സുരക്ഷിതമാണെന്ന പ്രഖ്യാപനം വന്നാലുടന്‍ സാധാരണ സര്‍വീസുകള്‍ ആരംഭിക്കുമെന്ന്‌ എച്ച്‌.ഐ.എ. അറിയിച്ചു.

Ads by Google
Saturday 07 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW