Tuesday, March 10, 2026 Last Updated 21 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.36 PM

കുറഞ്ഞ വിലയ്‌ക്കു തരുന്നവരില്‍ നിന്ന്‌ എണ്ണ വാങ്ങും

uploads/news/2026/03/828981/in2.jpg

ന്യൂഡല്‍ഹി: ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ ആര്‌ ഇന്ത്യക്ക്‌ അസംസ്‌കൃത എണ്ണ തരുന്നുവോ അവരില്‍നിന്ന്‌ വാങ്ങുന്നതു തുടരുമെന്നു കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ ഊര്‍ജവിതരണം സുരക്ഷിതമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഹോര്‍മുസ്‌ കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഊര്‍ജവിതരണം സുസ്‌ഥിരവുമായി തുടരുന്നു. ഇന്ത്യ 27- 40 രാജ്യങ്ങളില്‍നിന്നാണ്‌ അസംസ്‌കൃത എണ്ണ വാങ്ങുന്നത്‌. ഒന്നിലധികം ബദല്‍ വിതരണ മാര്‍ഗങ്ങള്‍ ഉറപ്പാക്കുന്നു. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ഏറ്റവും മത്സരാധിഷ്‌ഠിതമായ നിരക്കിലാണ്‌ എണ്ണ വാങ്ങുന്നതെന്നും കേന്ദ്രം പ്രസ്‌താവിച്ചു.അമേരിക്ക അനുവദിച്ച താല്‍ക്കാലിക ഇളവിനു പിന്നാലെ, റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുകയാണെന്ന്‌ ഇന്ത്യ സ്‌ഥിരീകരിച്ചു. പശ്‌ചിമേഷ്യയില്‍ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ അമേരിക്ക ഇളവ്‌ അനുവദിച്ചത്‌. എന്നാല്‍, അത്തരം വാങ്ങലുകള്‍ നടത്താന്‍ ന്യൂഡല്‍ഹിക്ക്‌ ഒരു രാജ്യത്തിന്റെയും അനുമതി ആവശ്യമില്ലെന്ന്‌ കേന്ദ്രം പ്രതികരിച്ചു. ഇറാനെതിരായ യുഎസ്‌- ഇസ്രയേല്‍ സൈനിക നടപടികളും ഗള്‍ഫിലുടനീളം ടെഹ്‌റാന്‍ നടത്തിയ തിരിച്ചടികളിലും ആഗോളതലത്തില്‍ എണ്ണനീക്കം തടസപ്പെടുത്തി. ഇതോടെ അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നു.
വ്യാഴാഴ്‌ചയാണ്‌ റഷ്യയുടെ മേലുള്ള ഉപരോധങ്ങളില്‍ അമേരിക്ക താല്‍ക്കാലിക ഇളവ്‌ വരുത്തിയത്‌. അതിനാല്‍, കടലില്‍ കപ്പലുകളില്‍ കെട്ടിക്കിടക്കുന്ന റഷ്യന്‍ എണ്ണ ഇന്ത്യയ്‌ക്ക്‌ ഏറ്റെടുക്കാന്‍ കഴിയും.
വെള്ളിയാഴ്‌ച ആഗോള എണ്ണവില 8.5 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ആഴ്‌ചയേക്കാള്‍ ഏകദേശം 30 ശതമാനം വര്‍ധിച്ചു. ഇറാന്‍ നിരുപാധികമായി കീഴടങ്ങിയാലേ പശ്‌ചിമേഷ്യന്‍ സംഘര്‍ഷത്തിന്‌ അറുതി വരൂ എന്ന യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രസ്‌താവനയെ തുടര്‍ന്നാണ്‌ ഈ കുതിപ്പ്‌.

Ads by Google
Saturday 07 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW