-->
തെന്നിന്ത്യന്‍ സൂപ്പർസ്റ്റാറായ അല്ലു അർജുന്റെ ഇളയ സഹോദരൻ അല്ലു സിരിഷ് ഇക്കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ദീര്‍ഘകാലമായുള്ള പ്രണയത്തിനു ശേഷമാണ് തന്റെ കാമുകി നയനിക റെഡ്ഡിയെ അല്ലു സിരിഷ് വിവാഹം ചെയ്തത്. ലാവണ്യ ത്രിപാഠിക്കും വരുൺ തേജിനും വേണ്ടി സംഘടിപ്പിച്ച ഒരു ഒത്തുചേരലിൽ വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. ഒക്ടോബറിൽ അവരുടെ വിവാഹനിശ്ചയം പ്രഖ്യാപിക്കുകയും ഫെബ്രുവരി പകുതിയോടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തെലുങ്ക് സംസ്കാരവുമായി ഇഴുകിച്ചേർന്ന് വളരെ ഗംഭീരമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍.
ഇപ്പോഴിതാ വിവാഹിതനായ ശേഷം നയനികയുടെ അച്ഛനെ ഓര്‍മ്മിച്ചുകൊണ്ടുള്ള ഹൃദയഹാരിയായ ഒരു പോസ്റ്റ് പങ്കിടുകയാണ് അല്ലു സിരിഷ്. തന്റെ ഭാര്യയെ വളര്‍ത്തിയതിനു നന്ദിയെന്നും അദ്ദേഹം നല്‍കിയ സ്നേഹം എന്നും നയനികയ്ക്ക് നല്‍കുമെന്നുമാണ് അല്ലു സിരിഷ് കുറിച്ചിരിക്കുന്നത്.
‘‘എന്റെ പരേതനായ ഭാര്യാപിതാവ് ഡി. ശരത് ചന്ദ്ര റെഡ്ഡി ഗാരുവിനെ, എനിക്ക് ഒരിക്കലും കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല - ഇപ്പോൾ ഞാൻ എന്റെ ഭാര്യ എന്ന് വിളിക്കുന്ന പെൺകുട്ടിയെ വളർത്തിയതിന് നന്ദി. നയനികയോട് താങ്കള്‍ തുടങ്ങിവച്ച സ്നേഹം, ഞാന്‍ ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ഞാൻ തുടരും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അല്ലു സിരീഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. വിവാഹ ഫോട്ടോകൾക്കൊപ്പം നയനിക റെഡ്ഡിയുടെ പരേതനായ അച്ഛൻ ഡി. ശരത് ചന്ദ്ര റെഡ്ഡിയുടെ ഫോട്ടോയും അല്ലു സിരിഷ് പങ്കുവച്ചു.
ഐവറി സിൽക്ക് ഷെർവാണിയും ധോത്തിയും സ്വർണ്ണ എംബ്രോയ്ഡറി ചെയ്ത ഷാളുമാണ് ചടങ്ങില്‍ സിരിഷ് ധരിച്ചിരുന്നത്. ലൈറ്റ് ലാവെൻഡർ കാഞ്ചീവരം സാരിയും, അതിന് അനുബന്ധമായി ഡയമണ്ട്, റൂബി ആഭരണങ്ങളുമാണ് നയനിക ധരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ അല്ലു സിരിഷ് പങ്കിട്ട ചിത്രങ്ങള്‍ക്കൊപ്പം ഹൃദയഹാരിയായ പോസ്റ്റിനും നിറഞ്ഞ പ്രശംസകളാണ് ആരാധകര്‍ നല്‍കുന്നത്. ഭാര്യപിതാവിനെ ഓർത്തുള്ള സിരീഷിന്റെ സത്യസന്ധമായ വാക്കുകൾക്ക് നിരവധി പേർ പ്രശംസകള്‍ കുറിച്ചിട്ടുണ്ട്. നവദമ്പതികൾക്ക് എല്ലാവരും ആശംസയും നേരുന്നുണ്ട്.
വെള്ളിയാഴ്ച ഹൈദരാബാദിലെ ഐന ഫാംസിൽ നടന്ന ഒരു ഗംഭീര ചടങ്ങിലാണ് നടൻ അല്ലു സിരീഷും സംരംഭക നയനിക റെഡ്ഡിയും വിവാഹിതരായത്. ഇളയ സഹോദരന്റെ വിവാഹത്തിൽ അല്ലു അർജുൻ ആവേശഭരിതനായതിന്റെ വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റിലൂടെ നയനികയെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായും അല്ലു അര്‍ജുന്‍ കുറിച്ചിരുന്നു. ‘‘എന്റെ സഹോദരൻ അല്ലു സിരിഷ്, നയനിക എന്നിവർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു. അല്ലു കുടുംബത്തിലേക്ക് സ്വാഗതം. നിങ്ങളുടെ ഊഷ്മളമായ ആശംസകളും അനുഗ്രഹങ്ങളും അയച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. സ്നേഹത്തിന് ഞങ്ങൾ എപ്പോഴും നന്ദിയുള്ളവരാണ്. അല്ലു കുടുംബം...’’ എന്നാണ് അല്ലു അര്‍ജുന്‍ കുറിച്ചത്. പവൻ കല്യാണും രാം ചരണും മറ്റും അല്ലു സിരിഷ്-നയനിക വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Wishing a happy married life to my brother @AlluSirish & #Nayanika. Welcome to the Allu family . I also thank everyone for sending your warm wishes and blessings. We are always grateful for the love. ALLU FAMILY. pic.twitter.com/enEjs7D68y— Allu Arjun (@alluarjun) March 7, 2026