Friday, March 13, 2026 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 12.50 PM

19 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു റീയൂണിയന്‍; കാജല്‍ അഗര്‍വാളിനൊപ്പമുളള ചിത്രവുമായി അല്ലു അര്‍ജുന്‍ ; ആവേശത്തില്‍ ആരാധകര്‍

allu-arjun-
photo-www.instagram.com/alluarjunonline/

19 വര്‍ഷങ്ങള്‍ക്കുശേഷം കാജല്‍ അഗര്‍വാളിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടന്‍ അല്ലു അര്‍ജുന്‍. 70 ാമത് ഫിലിം ഫെയര്‍ സൗത്ത് അവാര്‍ഡ്സ് നിശയില്‍ വെച്ചാണ് കാജലിനെ താരം കണ്ടുമുട്ടിയത്. നടിക്കൊപ്പമുളള ചിത്രം അല്ലു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

‘19 വര്‍ഷങ്ങള്‍ക്ക് ശേഷം ഫിലിംഫെയറില്‍ വീണ്ടും ഒന്നിക്കുക’ എന്നാണ് കാജലിനൊപ്പമുളള ചിത്രം പങ്കിട്ടുകൊണ്ട് അല്ലു അര്‍ജുന്‍ കുറിച്ചത്. വളരെക്കാലത്തിനുശേഷം പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകര്‍.

allu-arjun-

കാജല്‍ അഗര്‍വാളും അല്ലു അര്‍ജുന്റെ സ്‌റ്റോറി റീ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം അല്ലു അര്‍ജുനെ പ്രശംസിച്ചുകൊണ്ട് ഹൃദയംഗമമായ കുറിപ്പും താരം എഴുതി. ‘ബെസ്റ്റ് ബെസ്റ്റ് റീയൂണിയന്‍. എന്റെ പ്രിയപ്പെട്ട ബുഗ്‌സി, നിന്നോട് ഒരുപാട് സ്‌നേഹം. നിന്റെ എല്ലാ അവിശ്വസനീയമായ നേട്ടങ്ങള്‍ക്കും , അത്ഭുതകരമായ വ്യക്തി, നിന്നെക്കുറിച്ച് വളരെയധികം അഭിമാനം തോന്നുന്നു. പ്രചോദനം നൽകുന്നു’ എന്നാണ് കാജല്‍ കുറിച്ചത്.

[IMG[

2009 ല്‍ പുറത്തിറങ്ങിയ ആര്യ2 എന്ന ചിത്രത്തിലാണ് അല്ലു അര്‍ജുനും കാജല്‍ അഗര്‍വാളും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചിത്രം റീറിലീസ് ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW