Wednesday, March 11, 2026 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 09.11 AM

ഞങ്ങളുടെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു; പ്രി വെഡ്ഡിങ് റിസപ്ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അല്ലു കുടുംബം

allu-arjun-
photo-www.instagram.com/alluarjunonline/

നടന്‍ അല്ലു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹമാണ് തെലുങ്ക് സിനിമാ ലോകത്തെ ചര്‍ച്ച. നയനിക റെഡ്ഡിയാണ് വധു. മാര്‍ച്ച് ആറിനാണ് ഇവരുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ വെഡ്ഡിങ് റിസപ്ഷനുകളുടെ ദൃശ്യങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമാതാരങ്ങളും പ്രമുഖരും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ബേസില്‍ ജോസഫും അതിഥിയായെത്തിയിരുന്നു.

ഇപ്പോഴിതാ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചെറിയ കുറിപ്പിലൂടെയായിരുന്നു താരം നന്ദി അറിയിച്ചത്. ‘വിവാഹത്തിന് മുമ്പുളള സ്വീകരണത്തില്‍ പങ്കെടുത്ത് ദമ്പതികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദി പറയുന്നു. ലോകമെമ്പാടുമുളള ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും, ഞങ്ങളുടെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു. എല്ലാ സ്‌നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി ,അല്ലു കുടുംബം ’എന്നാണ് കുടുംബചിത്രം പങ്കുവെച്ചുകൊണ്ട് അല്ലു അര്‍ജുന്‍ കുറിച്ചത്.

മാര്‍ച്ച് ആറിനാണ് അല്ലു സിരിഷിന്റെയും നയനിക റെഡ്ഡിയുടെയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു നടന്നത്. കഴിഞ്ഞ ദിവസം ഇരുവര്‍ക്കും അല്ലു അര്‍ജുന്‍ ഹൈദരാബാദില്‍ കോക്‌ടെയില്‍ പാര്‍ട്ടിയും ഒരുക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW